ജലകലാപം.

മഹാരാഷ്ട്രയിലെ ലത്തൂർ ഗ്രാമത്തിൽനിന്ന് കുടിവെള്ളത്തിനായി ഉയരുന്ന മുറവിളികൾ ഒറ്റപ്പെട്ട ഇന്ത്യൻ യാഥാർത്ഥ്യമല്ല. ജലത്തിനായി സംഘം ചേരാൻ പാടില്ലെന്ന വിലക്ക് ഗ്രാമത്തിൽ നിലനിൽക്കുന്നു.
ഐപിഎൽ മാമാങ്കത്തിന്റെ ആഘോഷ റിപ്പോർട്ടിങ്ങുകൾക്കിടയിലും, ലത്തൂരിലെ ഗ്രാമീണ കലാപത്തിന് നേരെ മാധ്യമങ്ങൾക്കും കണ്ണടയ്ക്കാനാകുന്നില്ല.
ശുദ്ധജലവും വായുവും അതുപയോഗിക്കേണ്ടവർക്ക് തീവണ്ടികളിൽ എത്തിച്ചുകൊടുക്കേണ്ട ഉപഭോഗവസ്തുക്കളല്ല. അവന്റെ ജീവിത ചുറ്റുപാടുകളിൽ സ്വാഭാവികമായി എത്തിച്ചേരേണ്ട അനിവാര്യ ഘടകങ്ങളാണ്.
മേയ്ക്ക് ഇൻ ഇന്ത്യയിലൂടെ, സ്വന്തം ഉത്പന്നങ്ങളുടെ ബൃഹത്തായ കലവറയെ സ്വപ്നം കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന അധികാരികൾക്ക് ഒരു ജനതയ്ക്ക് കുടിക്കാനും കുളിക്കാനുമുള്ള ജലം നൽകുകയെന്ന പ്രാഥമിക കർത്തവ്യത്തിൽ നിന്ന് എങ്ങനെ ഒളിച്ചോടാനാകും ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here