സുരേഷ് ഗോപി ഇനി എം.പി

സുരേഷ്‌ഗോപി രാജ്യസഭാംഗം ആകും. രാഷ്ട്രപതി നാമ നിർദേശം ചെയ്യുന്ന 12 അംഗ കലാകാരന്മാരുടെ വിഭാഗത്തിലേക്കാണ് സുരേഷ്‌ഗോപിയുടെ പേര് നിർദേശിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ഉടൻ ഉണ്ടാകും.
മുൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ, മാധ്യമപ്രവർത്തകൻ സ്വപൻ ദാസ് ഗുപ്ത എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം ഞായറാഴ്ച സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
ശുപാർശ അംഗീകരിക്കുന്നതോടെ രാജ്യസഭയിലേക്ക് നാമ നിർദേശം ചെയ്യപ്പെടുന്ന നാലാമത്തെ മലയാളിയാവും സുരേഷ്‌ഗോപി.
അതേസമയം തന്നെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനം അല്ലെന്ന് സുരേഷ്‌ഗോപി തിരുവനന്തപുരത്ത് പ്രതികരിച്ചു.
25 വർഷത്തിനപ്പുറത്തേയ്ക്ക് കേരളത്തെ എത്തിക്കാനുള്ള വികസനപ്രവർത്തനങ്ങൾ നടത്തുകയെന്നതാണ് ലക്ഷ്യം. ജലസ്രോതസ്സുകൾ മുഴുവൻ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനത്തിനായിരിക്കും മുൻതൂക്കം. നിയസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിൽ തുടർന്നും സജീവമായി പങ്കെടുക്കും. രാഷ്ട്രീയമല്ല രാഷ്ട്രം തന്നെയാണ് പ്രധാനം എന്നതാണ് തന്റെ കാഴ്ചപ്പാട് അതിൽ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് മുമ്പായി ഒഴിവു
കൾ നികത്തി അംഗബലം കൂട്ടുകയാണ് സർക്കാറിന്റെ ലക്ഷ്യം