തെരി നൂറുകോടി ക്ലബ്ബിലേക്ക്

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ വിജയ് ചിത്രം തെരി നൂറുകോടി ക്ലബ്ബിലേക്ക്. ഇന്ത്യയിൽ നിന്ന് മാത്രം 60 കോടി രൂപയ്ക്ക് മുകളിൽ തെരി കളക്ഷൻ നേടി. ആദ്യദിനം സ്വന്തമാക്കിയത് 31 കോടിയായിരുന്നു.കേരളത്തിൽ നിന്ന് 6.60 കോടി രൂപയാണ് റിലീസ് ദിവസം ചിത്രത്തിന് ലഭിച്ചത്.തമിഴ്‌നാട്ടിൽ നിന്ന് 13 കോടിയും കർണാടകയിൽ നിന്ന് 5.5 കോടിയും ആന്ധ്രപ്രദേശ്,തെലുങ്കാന എന്നിവിടങ്ങളിൽ നിന്നായി മൂന്നു കോടി രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു.

31 വിദേശരാജ്യങ്ങളിലെ 500 തിയേറ്ററുകളിലാണ് തെരി റിലീസ് ചെയ്തത്.അമേരിക്ക,ഓസ്‌ട്രേലിയ,യു.കെ,ഫ്രാൻസ് എന്നിവിടങ്ങളിൽ സിനിമക്ക് മികച്ച പ്രതികരണം ലഭിച്ചു. ഔദ്യോഗിക റിലീസിനു മുമ്പേ അമേരിക്കയിൽ ചിത്രീകരണം ആരംഭിച്ചത് തെരിക്ക് നേട്ടമായി എന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top