വിശ്വാസ്യതയുടെ പുതിയ ആഘോഷരാവുമായി ഫ്ളവേഴ്സ് വീണ്ടും

കിറ്റക്സ് ടിവി പുരസ്കാരത്തിലൂടെ വിശ്വാസ്യതയുടെ ഒരു പുതിയ അംഗീകാര സംസ്കാത്തിന് തുടക്കം കുറിച്ച ഫ്ളവേഴ്സ് സിനിമാലോകത്തുകൂടി ഈ മാറ്റത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഏപ്രിൽ 29ന് വെള്ളിയാഴ്ച ഷാർജാക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നന്മയുടെ ഈ പുതിയമാറ്റത്തിന്റെ ആഘോഷരാവ് അരങ്ങേറുക.സംവിധായകൻ ഹരിഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറി അംഗങ്ങളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.ബോളിവുഡ് താരം സുനിൽഷെട്ടി,മലയാളികളുടെ പ്രിയ നടി ഉർവശി ശാരദ, ക്യാമറമാൻ സന്തോഷ് ശിവൻ, തമിഴ് നടി ഖുശ്ബു. പരസ്യസംവിധായകൻ സുരേഷ് നായർ, കവിയും തിരക്കഥാകൃത്തുമായ കെ.ജയകുമാർ, സംഗീത സംവിധായകൻ ശരത്, ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ എന്നവരാണ് മറ്റ് ജൂറി അംഗങ്ങൾ
ഇന്ത്യൻ സിനിമാ ലോകത്തെ പ്രശസ്തരെല്ലാം ഈ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനെത്തും. വെള്ളിത്തിരയിലെ മിന്നും താരങ്ങൾ നയിക്കുന്ന കലാപരിപാടികളും ചടങ്ങിലുണ്ടാകും. അരലക്ഷത്തിലധികം പേർ പരിപാടികൾ കാണാനെത്തും.
ടിക്കറ്റ് ലഭിക്കാൻ വിളിക്കേണ്ട നമ്പർ
00971503453029, 00971551970013
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here