ജേതാക്കളെ നിശ്ചയിക്കുന്നത് ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭകൾ

വിശ്വാസ്യതയുടെ പത്തരമാറ്റിൽ ഒരുങ്ങുന്ന ഹെൻകോ  ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ ജേതാക്കളെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ സിനിമാ ലോകത്തെ അതുല്യ പ്രതിഭകളാണ്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരിഹരൻ ചെയർമാനായ ജ്യൂറിയാണ് അവാർഡുകൾ നിശ്ചയിക്കുന്നത്. ബോളിവുഡ് താരം സുനില ഷെട്ടി, തെന്നിന്ത്യൻ അഭിനേത്രി ഡോക്ടർ ഉർവശി ശാരദ, ഛായാഗ്രഹകൻ സന്തോഷ് ശിവൻ, തമിഴ് ചലച്ചിത്ര താരം ഖുഷ്ബു, വിഖ്യാത തിരക്കഥാകൃത്ത് സുരേഷ് നായർ, ഗാനരചയിതാവും മലയാളം സർവകലാശാല വൈസ് ചാൻസലറുമായ കെ ജയകുമാർ, തെന്നിന്ത്യൻ സംഗീത സംവിധായകൻ ശരത്, ചലച്ചിത്ര നിരൂപകനും എഴുത്ത്കാരനുമായ സി എസ് വെങ്കിടേശ്വരൻ എന്നിവരാണ് മറ്റു ജ്യൂറി അംഗങ്ങൾ.

മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ താരങ്ങൾ അണി നിരക്കുന്ന താരമാമാങ്കം ‘ഹെൻകോ ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്’ ഏപ്രിൽ 29 ന് ഷാർജാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ അരങ്ങേറും.2 3 4 5 6 7 8 9 FotorCreated

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top