വിശന്നു തളർന്ന് ശ്രുതി മോൾ ആത്മഹത്യ ചെയ്തു

ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാനാകില്ലെന്നും കത്ത് എഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രുതുമോൾ.
തിരഞ്ഞെടുപ്പ് വിജ്ഞാപന ദിവസം സംസ്ഥാനത്ത് ആദിവാസി പെൺകുട്ടിയുടെ ആത്മഹത്യ. വിശപ്പ് സഹിക്കാനാകാതെ ആണ് ആദിവാസി പെണ്കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയരുന്നു. പേരാവൂർ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നൻ രവിയുടെയും മോളിയുടെയും മകൾ ശ്രുതിമോൾ(15) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാനാകില്ലെന്നും കത്ത് എഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രുതുമോൾ. രവിയും മോളിയും ഇളയമകൻ അക്ഷയും കശുവണ്ടി പെറുക്കാനായി തോട്ടത്തിലേക്ക് പോയപ്പോഴാണ് ശ്രുതിമോൾ ആത്മഹത്യ ചെയ്തത്. നോട്ട്ബുക്കിൽ എഴുതിവച്ചിരുന്ന ആത്മഹത്യ കുറിപ്പ് പോലീസാണ് കണ്ടെത്തിയത്. ബുധനാഴ്ച വീടിനടുത്തുള്ള അംഗനവാടിയിൽ കൗമാരക്കാരായ കുട്ടികൾക്കുള്ള ക്ലാസുണ്ടായിരുന്നു. ശ്രുതിമോളും ഈ ക്ലാസിൽ പങ്കെടുത്തിരുന്നു. ക്ലാസിനിടെ മറ്റ് കുട്ടികൾ ഉച്ചഭക്ഷണത്തിന് വീടുകളിലേക്ക് പോയപ്പോൾ ശ്രുതിമോൾ മാത്രം പോയില്ല. വൈകുന്നേരം നാല് മണിയോടെ വീട്ടിലേക്ക് തിരിച്ച് പോകുകയും ചെയ്തു.
ശ്രുതിമോളുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ശ്രുതി രാഷ്ട്രീയ ആയുധമാകും എന്നതിൽ തർക്കമില്ല. പക്ഷെ പട്ടിണി താങ്ങാതെയാണ് ശ്രുതി മരണം സ്വയം വരിച്ചതെങ്കിൽ അത് മാപ്പില്ലാത്ത തെറ്റ് തന്നെയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here