‘വോട്ട് ചെയ്യൽ എനിക്ക് ശീലമില്ല’ പറയുന്നത് കെ.സി.ജോസഫ്!!

മൂന്ന് പതിറ്റാണ്ട് മേലെയായി കെ സി ജോസഫ് നിയമസഭാ സാമാജികനാണ്. എന്നാൽ,33 വർഷമായി ഇദ്ദേഹം വോട്ട് ചെയ്തിട്ട്!! ജനാധിപത്യ വ്യവസ്ഥയെത്തന്നെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ മന്ത്രിയുടേത് തന്നെയാണ്. സ്ഥാനാർഥിയായതിനാൽ ഇരിക്കൂർ വിട്ട് കോട്ടയത്തേക്ക് പോയി വോട്ട് ചെയ്യാൻ കഴിയാറില്ലെന്നാണ് മന്ത്രിയുടെ ന്യായം.പോസ്റ്റൽ വോട്ട് ചെയ്യാൻ സമ്മതിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ,പോസ്‌ററൽ വോട്ടിന് വേണ്ടി മന്ത്രി അപേക്ഷിക്കാറില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുപ്പത് വർഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും മന്ത്രിക്ക് ഇരിക്കൂറിൽ വാടകവീട് പോലുമില്ല. കെസി ജോസഫിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രതിഷേധങ്ങൾ ഇരിക്കൂറിൽ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. വോട്ട് ചെയ്യാറില്ലെന്ന മന്ത്രിയുടെ തുറന്നുപറച്ചിലിനോട് കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top