അങ്ങനെ കഞ്ഞിവെള്ളവും കുപ്പിയിലെത്തി!!

എന്തും ഏതും ഇൻസ്റ്റന്റായി വിപണിയിലെത്തുന്നത് കാത്തിരിക്കുന്ന മലയാളികളേ,ഇതാ ഒരു സന്തോഷവാർത്ത. നമ്മുടെ കഞ്ഞിവെള്ളവും കുപ്പിയിൽ ഇറങ്ങിയിട്ടുണ്ട്!! ഇത് വായിച്ച് കടകളിലേക്ക് ഓടാൻ വരട്ടെ,സംഗതി നമ്മുടെ വിപണിയിലേക്ക് എത്തിത്തുടങ്ങുന്നതേ ഉള്ളൂ. ഗൾഫ് വിപണികളിലാണ് പാക്കേജഡ് കഞ്ഞിവെള്ളം ട്രെൻഡ് ആവുന്നത്. യുകെയിൽ നിന്നുള്ള ഇറക്കുമതിയാണ് ഈ കഞ്ഞിവെള്ളം. റൂഡ് ഹെൽത്ത് എന്ന ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയാണ് കഞ്ഞിവെള്ളം വിപണിയിലെത്തിച്ചിരിക്കുന്നത്. ശുദ്ധമായ പാലിന് തുല്യമായ ഉല്പന്നം എന്ന വിശേഷണമാണ് ഇവർ നല്കിയിരിക്കുന്നത്. കഞ്ഞിവെള്ളം എന്ന് പറയുമ്പോ ചോറ് ഊറ്റിയ ശേഷമുള്ള വെള്ളം അതോപടി തന്നെ എന്നൊന്നും വിചാരിച്ചേക്കല്ലേ. മേമ്പൊടിയായി ഇത്തിരി പച്ചവെള്ളവും പിന്നെ സൂര്യകാന്തി എണ്ണയും. അതിപ്പോ ഒരു കീഴ് വഴക്കമാവുമ്പോ അങ്ങനൊക്കെ വേണ്ടേ!! എന്തായാലും വലിയ താമസമില്ലാതെ കഞ്ഞിവെള്ളം പായ്ക്കറ്റിലാക്കി മലയാളികളും വാങ്ങും,കാലം മാറുമ്പോ കോലവും മാറണമെന്നാണല്ലോ!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here