വിജയ് മല്യയുടെ പാസ്‌പോർട്ട് റദ്ദാക്കി.

ബാങ്കുകളെ കുടിശ്ശികയിനത്തിൽ കോടികൾ വെട്ടിച്ച് കടന്ന വിജയ്മല്യയുടെ പാസ്‌പോർട്ട് റദ്ദ് ചെയ്തു. എൻഫോർസ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിർദേശപ്രകാരം
വിദേശകാര്യമന്ത്രാലയമാണ് റദ്ദ് ചെയ്തത്. വിശദീകരണം ആവശ്യപ്പെട്ട് മന്ത്രാലയം നൽകിയ കത്തിന്മേൽ മല്യ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പാസ്‌പോർട്ട് റദ്ദ് ചെയ്തത്. ഈ മാസം മല്യയുെട പാസ്‌പോർട്ട് നാല് ആഴ്ചയിലേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
രാജ്യസഭാംഗമായതിനാൽ മല്യയുടേത് ഡിപ്ലോമാറ്റിക്ക് പാസ്‌പോർട്ടാണ്. ഇത് റദ്ദ് ചെയ്യുകയോ അല്ലെങ്കിൽ പിൻ വലിക്കുകയോ ചെയ്യാതിരിക്കാനാണ് മന്ത്രാലയം നോട്ടീസ് നൽകിയത്. അഭിഭാഷകർ മുഖേന മല്യ നൽകിയ മറുപടി മന്ത്രാലയം നൽകുകയായിരുന്നു.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.