10 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം; അക്രമി ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ.

എറണാകുളം പുല്ലേപ്പടിയിൽ 10 വയസ്സുകാരൻ ക്രിസ്റ്റിയെ കുത്തിയ അജി ദേവസ്യ ലഹരി പദാർഥങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. 12 വർഷത്തോളമായി ഇയാൾ മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാൾ പലപ്പോഴും അക്രമാസക്തനായിരുന്നുവെന്നും നാട്ടുകാർ.

അഞ്ചാംക്ലാസുകാരനായ ക്രിസ്റ്റി രാവിലെ ആറരയ്ക്ക് പാൽ വാങ്ങാനായി കടയിൽ പോയി മടങ്ങവെയാണ് അയൽവാസിയായ അജി ദേവസ്യ ആക്രമിക്കുന്നത്. മൂർച്ചയേറിയ കത്തി ഉപയോഗിച്ച് പതിനേഴിലേറെ തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

eranakulam-ten-year-bpy-murderഅജി ദേവസ്യയുടെ ശല്യം സഹിക്കാനാവാതെ സ്വന്തം അമ്മതന്നെ ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ ഡിസംബറിൽ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

ക്രിസ്റ്റിയുടെ വീടിന് നൂറ് കിലോമീറ്റർ മാത്രം അകലെ വെച്ചായിരുന്നു ആക്രമം നടന്നത്. സംഭവം കണ്ട് സ്ത്രീകൾ നിലവിളിച്ചതോടെ കുട്ടിയുടെ മാതാപിതാക്കളും ഓടി എത്തുകയായിരുന്നു. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

വരുന്ന ശനിയാഴ്ച ക്രിസ്റ്റിയുടെ ആദ്യ കുറുബാന ചടങ്ങ് നടത്താനിരിക്കുകെയായിരുന്നു കുടുംബം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top