കുമ്മനം സച്ചിനെങ്കിൽ ജനം ഹർഭജൻ; എൻ.എസ്.മാധവൻ

കുമ്മനം സച്ചിനെപ്പോലെയെങ്കിൽ ജനങ്ങൾ ഹർഭജനാകുമെന്ന് ശ്രീശാന്തിനോട് എൻഎസ്മാധവൻ. തന്റെ റ്റ്വിറ്റർ പോസ്റ്റിലാണ് അദ്ദേഹം ശ്രീശാന്തിനെ പരിഹസിക്കുന്നത്. ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചിരുന്നു. ഇത് ഓർമ്മിപ്പിച്ചുകൊണ്ടുള്ളതാണ് റ്റ്വീറ്റ്. ശ്രീശാന്ത് ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ ജനം ഹർഭജനാകുമെന്നാണ് അദ്ദേഹം കുറിക്കുന്നത്.

കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ സച്ചിനെപ്പോലെയാണെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. സച്ചിനെപ്പോലെ വിനീതനായ കുമ്മനത്തെയാണ് കേരള രാഷ്ട്രീയത്തിൽ തനിക്ക് ഏറെ സ്‌നേഹമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശ്രീശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഇറങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top