Advertisement

മുഖ്യമന്ത്രി കള്ളം പറയുകയാണ്.

April 30, 2016
Google News 0 minutes Read
Ummanchandi

ഉമ്മൻചാണ്ടി അച്യുതാനന്തനെതിരെ നൽകിയ കേസിൽ കോടതിയെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് തിരുവനന്തപുരം ജില്ലാകോടതിയുടെ അവധിക്കാല ബെഞ്ച് കേസ് റദ്ദാക്കിയത്. കോടതി എന്തുകൊണ്ട് ഇങ്ങനെ ഒരു പരാമർശം നടത്തി ?

കഴിഞ്ഞ ദിവസമാണ് ഉമ്മൻചാണ്ടി വിഎസിനെതിരെ തിരുവനന്തപുരം ജില്ലാകോടതിയുടെ അവധിക്കാല ബെഞ്ചിൽ കേസ് നൽകിയത്. തനിക്കെതിരെ പ്രസ്ഥാവനകളിറക്കുന്നത് വിലക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് അടുക്കുന്ന കാലഘട്ടത്തിൽ കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് ഉമ്മൻചാണ്ടിയോട് കോടതി പറഞ്ഞത്.

Adv.Jahangeerആവനാഴിയിലെ സകല അസ്ത്രവും അവസാനിക്കുമ്പോൾ കോടതിയിൽനിന്ന് എന്തെങ്കിലും പരാമർശം കൃത്രിമമായി നിർമ്മിച്ചെടുത്ത് അതിനെ മുൻനിർത്തി രാഷ്ട്രീയ പ്രചാരണം നടത്താൻ ശ്രമിക്കുന്നത് അന്തസ്സാർന്ന രാഷ്ട്രീയ പ്രവർത്തനത്തിന് നിരക്കുന്നതല്ല. ചീഫ് സെക്രട്ടറിയുടേയോ മറ്റോ മുന്നിൽ വിവരാവകാശപ്രകാരം അപേക്ഷ നൽകാം. അതിന് ഉമ്മൻചാണ്ടി എന്ന പൗരന് നേരെ യാതൊരു കേസും നിലനിൽക്കുന്നില്ലെന്നത് റിപ്ലേയായി വാങ്ങി അത് വീക്ഷണം പോലൊരു പത്രത്തിൽ പബ്ലിഷ് ചെയ്താൽ പോരെ…! നിരവധി കേസുകൾ നിലനിൽക്കുമ്പോഴും യാതൊരു കേസും ഇല്ലെന്ന് അദ്ദേഹം എന്തിന് കള്ളം പറയണം…!

ഉമ്മൻചാണ്ടി പറയുന്നു അദ്ദേഹത്തിനെതിരെ കേസുകളൊന്നുംതന്നെ നിലനിൽക്കുന്നില്ല എന്ന്. എന്നാൽ താങ്കൾ പറയുന്നു കേസുകൾ നിലനിൽക്കുന്നുണ്ടെന്നുംന്ന് അദ്ദേഹം കള്ളം പറയുകയാണെന്നും ?

ഉമ്മൻചാണ്ടിയുടെ വാക്കുകളിൽ അവ്യക്തതയുണ്ട്. ആദ്യം അദ്ദേഹം കേസുകൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് എഫ്‌ഐആർ നിലനിൽക്കുന്നില്ലെന്ന് തിരുത്തിയിരുന്നു. അതായത് തനിക്കെതിരെ എവിടെയും എഫ്‌ഐആർ റെജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്.
എഫ്‌ഐആർ ഉമ്മളും ഏതെങ്കിലും കോടതിയിൽ കേസ് നിലനിൽക്കുന്നതും നിയമപരമായി രണ്ടാണ്.

ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ലോകായുക്തയിലും ഹൈക്കോടതിയിലും ഉൾപ്പെടെ പൊതുതാൽപര്യ ഹരജിയോ പെറ്റീഷ്യനോ പരാതിയോ നൽകിയിട്ടുള്ളത്. തൃശ്ശൂർ വിജിലൻസ് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിവുള്ളതാണ് മറ്റൊന്ന് പി.സി.ജോർജ് കൂടെ ഉള്ള സമയത്താണ് ഉമ്മൻചാണ്ടിക്കെതിരെ വിധി പറഞ്ഞതിന്റെ പേരിൽ ഒരു വിജിലെൻസ് ജഡ്ജിയെ പാകിസ്ഥാൻകാരനെന്ന് വിളിച്ചത്.

ഇത്രയൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉമ്മൻചാണ്ടി തനിക്കെതിരെയോ തന്റെ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർക്കെതിരെയോ കേസില്ലെന്ന് പറയുന്നത് !
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അനൂപ് ജേക്കബ് എന്ന മന്ത്രി ഇന്ത്യയിൽതന്നെ ഇതിന് റെക്കോർഡ് ഇടാൻ ശ്രമിക്കുകയാണ്. ഏറ്റവും കൂടുതൽ വിജിലെൻസ് കേസ് നേരിട്ട മന്ത്രി വേറെ ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത്. അപ്പോൾ എനിക്കോ എന്റെ മന്ത്രിമാർക്കോ എതിരെ കേസില്ലെന്ന് പറയുന്നതിൽ എന്ത് കഴമ്പാണുള്ളത്..! ഈ വാദം എങ്ങനെ ശരിയാകും..! ലോകായുക്തയിൽതന്നെ ഉമ്മൻചാണ്ടിക്കെതിരെ 13 ഓളം കേസുകൾ നിലനിൽക്കുന്നുണ്ട്. ലോകായുക്ത വെബ്‌സൈറ്റിൽ ഇത് വ്യക്തവുമാണ്.
lokayukthaകേരള ഹൈക്കോടടതിയിൽ ഉമ്മൻചാണ്ടിക്ക് വേണ്ടി കേസ് വാദിക്കുന്നത് എന്റെ ഗുരുനാഥൻമാരോ സുഹൃത്തുക്കളോ ആണ്. ഉദാഹരണമായി പെറ്റീഷ്യൻ നം. 26869 ഓഫ് 2016 വി. ശിവൻകുട്ടി എംഎൽഎയുമായി ഹൈക്കോടതിയിൽ ഉമ്മൻചാണ്ടിയ്ക്ക് കേസ് നിലവിലുണ്ട്.അതുപോലെ ഡബ്ലൂ.പി.സി.547 ഓഫ് 2016 ഇതും ഉമ്മൻചാണ്ടിക്കെതിരെ വി.ശിവൻകുട്ടി എതിർകക്ഷിയായുള്ള കേസ് ാണ്. ഇവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹൈക്കോടതി വെബ്‌സൈറ്റിൽ ഈ കേസുകൾ വ്യക്തമായി നൽകിയിട്ടുണ്ട്. ഹൈക്കോടതി വെബ്‌സൈറ്റ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും കയ്യിലല്ല. എന്നിട്ടും സാങ്കേതികമായി എന്താണദ്ദേഹം ഉദ്ദേശിക്കുന്നത് !

high-court-caseഎഫ്‌ഐആർ നിലനിൽക്കുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി പറയുന്നത് ശരിയല്ലേ, എങ്ങനെ കള്ളമാകും ?

അങ്ങിനെയല്ല. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന മിക്കവരുടേയും പേരിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. അത് സാധാരണമാണ്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി തന്റെ പേരിൽ ഇത്രയധിതകം കേസ് നിലനിന്നിട്ടും ഇല്ല ഇല്ല എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുന്നത് ധാർമ്മികതയുടേയും രാഷ്ട്രീയ നൈതികതയുടേയും വിഷയമുണ്ട്. അദ്ദേഹം തന്റെ പേരിൽ കേസുകൾ ഇല്ലെന്ന് പറയുമ്പോഴും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകൾ നിലനിൽക്കുന്നു. എന്തുകൊണ്ട തനിക്കെതിരെ പ്രതിപക്ഷം നൽകിയ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ധേഹം പറയുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി സത്യസന്ധമായി സംവദിക്കണം അത് പൊതുജനതേതോടായാലും പ്രതിപക്ഷത്തോടായാലും മാധ്യമങ്ങളോടായാലും. ഇതെല്ലാം രാഷ്ട്രീയ പരമായ കേസുകളാണ്. പിന്നെ എന്തുകൊണ്ട് അദ്ദേഹം മറച്ചുവെക്കുന്നു. കേരത്തിന്റെ മുഖ്.യമന്ത്രി എന്ന നിലയിൽ അദ്ദേഹം അത് തുറന്ന് സമ്മതിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here