ജിഷയും മാതാവും മുമ്പും ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് ജിഷയുടെ സഹോദരി

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയും ദളിത് യുവതിയുമായ ജിഷമോൾ കൊല്ലപ്പെട്ടിട്ട് ആറു ദിവസം കഴിയുമ്പോഴും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാൽ വാർത്ത പുറംലോകമറിയാതിരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ പോലീസ് ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണം ശക്തമാണ്.
ജിഷയും മാതാവും മുമ്പും ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും ഇതിനെതിരെ പരാതി നൽകിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചു. ജിഷയ്ക്ക് ബന്ധുക്കൾ ഇല്ലാത്തതുകൊണ്ടാകും രാഷ്ട്രീയപാർട്ടികളും പൊതുപ്രവർത്തകരും ഇടപെടാൻ മടിക്കുന്നതെന്നും സഹോദരി പറഞ്ഞു.
തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും സത്യം തെളിയുമെന്നുമാണ് വിശ്വാസം എന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ജിഷയുടെ കൊലപാതകത്തിൽ ഇതുവരെയും കുറ്റക്കാരെ കണ്ടെത്താത്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജിഷയുടെ വീട്ടിൽ സന്ദർശനം നടത്തും.
ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നവ മാധ്യമങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും പ്രതിഷേധം നടക്കുന്നുണ്ട്.
കേസിൽ ജിഷയുടെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ഏറെ നാളായി ഇയാൾ കുടുംബത്തിൽനിന്ന് അകതന്നുകഴിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here