ജിഷയ്ക്ക് വേണ്ടിയുള്ള മുറവിളി എന്തിന് ദുർബലം ആകണം??

നിർഭയയെ ഓർക്കുന്നോ ഡൽഹിയിൽ ബസ്സിൽ നിന്ന് പീഢനം ഏറ്റുവാങ്ങി മരണത്തിലേക്ക് നടന്നുപോയ ഇന്ത്യയുടെ നിർഭയയെ?? ഇന്ത്യയിലെ ഓരോരുത്തരും ആ പെൺകുട്ടിയോടൊപ്പം ഉണ്ട്.അന്നും. ഇന്നും. എന്നും.
ലോകം ഉറ്റുനോക്കിയ നിർഭയ കൊലയുടെ സമാനമായി അതി ക്രൂരമായാണ് കഴിഞ്ഞദിവസം ഇവിടെ കേരളത്തിൽ പെരുമ്പാവൂരിൽ ജിഷ എന്ന നിയമവിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടതും. എന്നാൽ നിർഭയയ്ക്ക് ലഭിച്ച ദേശീയ ജനശ്രദ്ധ ജിഷയ്ക്ക് ലഭിച്ചിച്ചോ???
ഓരോ ഇന്ത്യാക്കാരുടെയും മനസ്സിനെ നീറ്റുന്ന ഓർമ്മയായി ഇന്നും നിർഭയ ഉണ്ട്.
ഇന്നു വരെ ആ മുഖം കാണാത്ത അവൾ നമുക്ക് ഓരോരുത്തർക്കും ഡൽഹിയിലെ പെൺകുട്ടി നമ്മുടെ സഹോദരിയോ മകളോ കൂട്ടുകാരിയോ ഒക്കെയായി.
കൊലപാതക രീതി നോക്കിയാൽ നിർഭയ കേസുമായി എല്ലാ രീതിയിലും സമാനതയുള്ള കൊലപാതകം തന്നെയാണിതും. നിർഭയകടന്നുപോയ അതേ കറുത്ത ഘട്ടങ്ങളിലൂടെയാണ് ഏപ്രിൽ 28 ന് വൈകിട്ട് പെരുമ്പാവൂരിൽ സ്വന്തം വീട്ടിൽ വച്ച് ജിഷയും കടന്നുപോയത്. 20 ലധികം മുറിവുകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ ആയുധം ഉപയോഗിച്ച് ജിഷയുടെ രഹസ്യഭാഗത്ത് മാരക മുറിവുണ്ടാക്കിയിരുന്നു. ഈ മുറിവിലൂടെ ആന്തരികാവയവങ്ങൾ പുറത്ത് വന്ന അവസ്ഥയിൽ ആയിരുന്നു. തലയ്ക്കു പിന്നിൽ മാരകമായ മുറിവും, നെഞ്ചിലും താടിയിലും കഴുത്തിലും ആഴമേറിയ മുറിവുകളും ഉണ്ടായിരുന്നു. ഇതിൽ നെഞ്ചിനേറ്റ മുറിവ് ആന്തരാവയവങ്ങൾക്കും മുറിവുണ്ടാക്കി. വൈകിട്ട് അഞ്ചിനോടെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.ജിഷയുടെ അമ്മ രാത്രി എട്ടരയ്ക്ക് വീട്ടിൽ എത്തുമ്പോൾ മകളെ മരിച്ച നിലയിൽ കാണുകയായിരുന്നു
നിർഭയയുടെ കേസ് നടക്കുന്നത് ഡിസംബർ 16 ന് ആണ്. തൊട്ടടുത്ത ദിവസം ഡിസംബർ 17 ന് തന്നെ പോലീസ് കുറ്റവാളികളെ തിരിച്ചറിഞ്ഞു. പെൺകുട്ടി മരിച്ച 29ന് തന്നെ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു. സെപ്റ്റംബർ 22 ന് കുറ്റവാളികളെ തൂക്കിലേറ്റാനുള്ള വിധിയും വന്നു.
എന്നാൽ പെരുമ്പാവൂരിലെ സംഭവം കഴിഞ്ഞിട്ട് ഇന്നേയക്ക് ദിവസം ആറ്
പൂർത്തിയായി. അയൽവാസികൾ പോലും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് സൂചന. മകൾ മരിച്ചുകിടന്ന് അലറിക്കരഞ്ഞിട്ടും ഈ വീട്ടിലേക്ക് അയൽക്കാർ വരുന്നില്ലെന്നാണ് പറയുന്നത്.കേസന്വേഷിക്കുന്ന പോലീസ് തന്നെ സംഭവത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിയാൻ വൈകി എന്നാണ് ഇപ്പോൾ പൊതുവേ ഉള്ള വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here