ജിഷയുടെ പോസ്റ്റ്‌മോർട്ടം നടപടികളിൽ വീഴ്ച

പെരുമ്പാവൂരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥി ജിഷയുടെ പോസ്റ്റ് മോർട്ടം നടത്തിയതിൽ വീഴ്ചയുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ പ്രാഥമിക റിപ്പോർട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ജയലേഖയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ വീഴ്ചപറ്റിയെന്ന ആരോപണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്.
ഫോറൻസിക് വിഭാഗത്തിനും വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. അസോസിയേറ്റ് പ്രൊഫസർ മുഴുവൻ സമയവും പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുത്തില്ല. തെളിവ് ശേഖരിക്കുന്നതിലും വീഴ്ച പറ്റി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം റിപര്‌പോർട്ട് കൈമാറാൻ വൈകി. ഏപ്രിൽ 29 ന് പോസ്റ്റ്‌മോർട്ടം നടത്തിയിട്ട് അഞ്ചാം ദിവസമാണ് റിപ്പോർട്ട് കൈമാറിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. ജോയിന്റ് മെഡിക്കൽ എജ്യുക്കേഷണൽ ഡയറക്ടർ വീഴ്ചയിൽ അന്വേഷണം നടത്തും.