ഐആർസിടിസി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം.
മഹാരാഷ്ട്ര സൈബർ സെല്ലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഒരു കോടിയോളം പേരുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായാണ് വിവരം. ഏറ്റവും വലിയ ഇ കോമോഴ്‌സ് വൈബ്‌സൈറ്റാണ് ഇത്.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന അതിപ്രധാനമായ വിഷയം ആണിത്. ഒരാളെ പറ്റിയുള്ള പാൻ നമ്പർ അടക്കമുള്ള സമ്പൂർണ്ണ വിവരങ്ങൾ ആണ് സെറ്റിൽ ഉണ്ടായിരിക്കുക.  എന്നാൽ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും വിവരങ്ങൾ സുരക്ഷിതമാണെന്നുമാണ് റെയിൽവെ നൽകുന്ന വിവരം. പക്ഷേ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചിലരുടെ അക്കൗണ്ടിൽ നിന്ന് 15,000 പിൻവലിക്കപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top