അഫ്ഗാനിസ്ഥാൻ അന്നും ഇന്നും

അഫ്ഗാനിസ്ഥാൻ എന്ന് കേൾക്കുമ്പോഴേ യുദ്ധവും അരക്ഷിതാവസ്ഥയും തീവ്രവാദവുമൊക്കെയാണ് നമ്മുടെ മനസ്സുകളിൽ നിറയുക. നാല് ദശാബ്ദത്തിലേറെയായി അഫ്ഗാന്റെ മണ്ണിൽ നിന്ന് സമാധാനം അകന്നുപോയിട്ട്. സന്തോഷവും പ്രതീക്ഷയും സ്വപ്‌നങ്ങളും നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു ആയിരത്തിലധികം വർഷം പാരമ്പര്യമുള്ള ഈ മണ്ണിന്.
പുരാവസ്തുചരിത്രരേഖകൾ പ്രകാരം ലോകശ്രദ്ധയാകർഷിച്ച വാണിജ്യകേന്ദ്രമായിരുന്നു അഫ്ഗാനിസ്ഥാൻ.അലക്‌സാണ്ടർ ചക്രവർത്തിയുടെയും ചെങ്കിസ്ഥാന്റെയുമൊക്കെ ഭരണം രുചിച്ചിട്ടുണ്ട് പുരാതന അഫ്ഗാനിസ്ഥാൻ.1800കളിൽ രാജ്യം ബ്രിട്ടീഷ് അധിനിവേശത്തിൻ കീഴിലായി. ഒരു നൂറ്റാണ്ടോളം നീണ്ട കൊളോണിയൽ കാലം അവസാനിച്ചതോടെ അമാനുള്ള ഖാൻ എന്ന ഏകാധിപതിയുടെ കീഴിലായി അഫ്ഗാൻ. ആ ദുർഭരണം മൂന്ന് പതിറ്റാണ്ട് തുടർന്നു.1930കളിൽ സഹീർ ഷാ രാജ്യാധികാരിയായി ചുമതലയേറ്റു.1973ൽ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ദാവൂദിന്റെ നേതൃത്വത്തിലുള്ള സംഘം ഭരണം പിടിച്ചെടുത്തു.എന്നാൽ,ആ അട്ടിമറിക്ക് അധികം ആയുസ്സുണ്ടായില്ല. സോവിയറ്റ് യൂണിയൻ ആക്രമണത്തെത്തടുർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാൻ രാജ്യഭരണത്തിലെത്തി. ഇതാണ് സോർ വിപ്‌ളവം എന്ന് അറിയപ്പെടുന്നത്.
തുടർന്നുള്ള വർഷങ്ങൾ അസ്വസ്ഥതകളുടെയും അരക്ഷിതാവസ്ഥയുടേതുമായിരുന്നു. ആഭ്യന്തരകലാപങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടു.അമേരിക്കൻ പിന്തുണയോടെ മുജാഹിദീൻ പ്രവർത്തകർ സോവിയറ്റ് യൂണിയനോട് യുദ്ധം ചെയ്തു.1980കളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാൻ വിട്ടു. എന്നാൽ,രാജ്യത്തിന് സമാധാനം തിരികെ ലഭിച്ചില്ല.അധികാരം വ്യാപിപ്പിക്കാനുള്ള മുജാഹിദീൻ ശ്രമങ്ങൾ ജനജീവിതം ദുഷ്‌കരമാക്കി.തുടർന്ന് താലിബാൻ ഉദയം ചെയ്തു.സെപ്തംബർ 11 ആക്രമണത്തെത്തുടർന്ന് അമേരിക്ക അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം ആരംഭിച്ചു.2001ൽ താലിബാൻ ഭരണകൂടത്തെ പുറത്താക്കുകയും 2004ൽ രാജ്യത്ത് പുതിയ ഭരണഘടന നിലവിൽ വരികയും ചെയ്തു.
2004മുതൽ ആരംഭിച്ച രാജ്യപുനർനിർമ്മാണം ഇപ്പോഴും തുടരുകയാണ്. ദാരിദ്ര്യവും താലിബാനിസവുമൊക്കെ അസ്വസ്ഥകൾ സൃഷ്ടിക്കുമ്പോഴും നല്ല നാളെയെ സ്വപ്‌നം കാണുകയാണ് അഫ്ഗാൻ ജനത.
അഫ്ഗാനിസ്ഥാന്റെ പ്രതാപം നിറഞ്ഞ ഭൂതകാലം എത്രത്തോളം സന്തോഷപ്രദമായിരുന്നു എന്നതിന് ഈ ചിത്രങ്ങൾ സാക്ഷ്യം..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here