Advertisement

മോഹൻലാൽ തൊട്ടതെല്ലാം പൊന്നാക്കിയ 1986!!

May 9, 2016
Google News 1 minute Read

ഒരു വർഷം എത്ര സിനിമകൾ വരെ നമ്മുടെ പ്രിയപ്പെട്ട നടന്മാർ ഇപ്പോൾ ചെയ്യുന്നുണ്ട് അതിൽ എത്രയെണ്ണം വരെ വൻവിജയം നേടാറുണ്ട്. രണ്ടും മൂന്നും സിനിമകൾ അടുപ്പിച്ച് ഹിറ്റാവുന്നത് തന്നെ ഇക്കാലത്ത് വൻവാർത്തയാണ്.എന്നാൽ,ഒരു വർഷം അഭിനയിച്ച 21 സിനിമകളും ഒരുപോലെ വിജയമായാലോ അതിശയിക്കേണ്ട,പറഞ്ഞുവരുന്നത് മോഹൻലാലിനെക്കുറിച്ചാണ്. മലയാളത്തിന്റെ സ്വന്തം മഹാനടൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച 21 സിനിമകളാണ് 1986ൽ പുറത്തിറങ്ങിയത്. ആദ്യ സംസ്ഥാന അവാർഡ് അദ്ദേഹത്തെത്തേടിയെത്തിയതും ഇതേ വർഷം തന്നെ.

downloadതാളവട്ടം;ഈ പ്രിയദർശൻ ചിത്രത്തിൽ വിനോദ് എന്ന മനോവൈകല്യമുള്ള ചെറുപ്പക്കാരനായാണ് മോഹൻലാൽ വേഷമിട്ടത്.ചിത്രത്തിലെ ഗാനങ്ങളൊക്കെ ഇന്നും സൂപ്പർഹിറ്റ് തന്നെ.

ഗാന്ധിനഗർ 2nd സ്ട്രീറ്റ്;ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിന്റെ ഗൂർക്ക വേഷം കൊണ്ട് ശ്രദ്ധേയമായി. തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത ചിത്രത്തിൽ മമ്മൂട്ടി അതിഥിതാരമായെത്തി.

ഹലോ മൈഡിയർ റോംഗ് നമ്പർ;ശ്രീനിവാസൻ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം പൂർണമായും ഒരു കോമഡി എന്റർടൈനർ ആയിരുന്നു.

maxresdefaultസുഖമോ ദേവി;പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നൊമ്പരവും ഒരു പോലെ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയ ഈ വേണു നാഗവള്ളി ചിത്രത്തിൽ സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ.

 

ടിപി ബാലഗോപാലൻഎംഎ;മോഹൻലാലിന് ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാർഡ നേടിക്കൊടുത്ത ചിത്രമാണിത്.ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്.

ദൂരെ ദൂരെ ഒരു കൂട് കൂട്ടാം;ശ്രീനിവാസൻ സിബിമലയിൽ കൂട്ടുകെട്ടിൽ പുറത്തുവന്ന ഈ ചിത്രത്തിൽ വ്യാജ അധ്യാപകനായെത്തി മോഹൻലാൽ ആരാധകരുടെ മനം കവർന്നു.ഉപ്പുമാവിനെ സാൾട്ട് മാംഗോ ട്രീയാക്കിയ ചിത്രത്തിലെ ഡയലോഗുകൾ ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു.
1280x720-7R2

ഒന്ന് മുതൽ പൂജ്യം വരെ;രഘുനാഥ് പലേരി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ് എങ്കിലും ക്‌ളൈമാക്‌സിൽ മാത്രമാണ് മോഹൻലാൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻ സിതാര ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകരേറെയാണ്.

സന്മനസ്സുള്ളവർക്ക് സമാധാനം;ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ശ്രീനിവാസന്റെ പോലീസ് വേഷവും പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ചു.

നിന്നിഷ്ടം എന്നിഷ്ടം;പ്രിയദർശന്റെ രചനയിൽ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രം മറക്കാതിരിക്കാൻ ക്ലൈമാക്‌സിലെ ഗാനരംഗം മാത്രം മതിയാവും.ശ്രീക്കുട്ടൻ എന്ന കഥാപാത്രമായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ കാഴ്ചവച്ചത്.

പൂമുഖപ്പടിയിൽ നിന്നെയും കാത്ത്;ഭദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനകഥാപാത്രങ്ങളായിരുന്നു. ശ്രീവിദ്യ,റഹ്മാൻ,തിലകൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി.

hqdefaultരാജാവിന്റെ മകൻ;മോഹൻലാലിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റുകളിലൊന്നാണ് ഈ തമ്പി കണ്ണന്താനം ചിത്രം. വിൻസന്റ് ഗോമസ്സായി അഭ്രപാളിയിലെത്തി ചില്ലറ കയ്യടിയല്ല ലാൽ നേടിയത്. അദ്ദേഹത്തെ സൂപ്പർതാരപദവിയിലേക്ക് ഉയർത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

 

നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ;മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിലൊന്നായ ഈ പദ്മരാജൻ ചിത്രത്തിന് യാതൊരു വിശേഷണങ്ങളും ആവശ്യമില്ല. മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണിത്.

കരിയിലക്കാറ്റുപോലെ;ഈ പദ്മരാജൻ ചിത്രത്തിൽ ഡിവൈഎസ്പി അച്യുതൻകുട്ടി എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചത്. മമ്മൂട്ടി,കാർത്തിക,റഹ്മാൻ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ.

യുവജനോത്സവം;യുവത്വത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ഈ ശ്രീകുമാരൻ തമ്പി ചിത്രത്തിൽ ജയൻ എന്ന കഥാപാത്രമായി മോഹൻലാൽ.

ദേശാടനക്കിളി കരയാറില്ല;ഈ പദ്മരാജൻ ചിത്രത്തിൽ ഉർവ്വശി,ശാരി,കാർത്തിക എന്നിവരായിരുന്നു മോഹൻലാലിനൊപ്പമെത്തിയ മറ്റ് പ്രധാന താരങ്ങൾ

526x297-93zപപ്പൻ പ്രിയപ്പെട്ട പപ്പൻ;പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഈ ചിത്രത്തിൽ ഇൻസ്‌പെക്ടർ ദേവദാസ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്.സിദ്ദിഖ് ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്.

 

വാർത്ത;ടി ദാമോദരന്റെ രചനയിൽ ഐവിശശി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി,മോഹൻലാൽ,സീമ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

അടിവേരുകൾ;കാടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ആക്ഷൻ ത്രില്ലറിൽ മോഹൻലാൽ,കാർത്തിക,സുകുമാരി,സുരേഷ്‌ഗോപി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. ടി ദാമോദരന്റെ തിരക്കഥയിൽ അനിൽ ആണ് ചിത്രം സംവിധാനം ചെയ്തത്.

hqdefault (1)പഞ്ചാഗ്നി;എംടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചാഗ്നി. മോഹൻലാൽ റഷീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഗീത,നദിയ മൊയ്തു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

 

 

മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു;ശ്രീനിവാസൻ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഈ ചിത്രം ഒരു മുഴുനീള ഹാസ്യചിത്രമായിരുന്നു.

ശോഭ് രാജ്;ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ അധോലോകനായകനായി വേഷമിട്ടു.മാധവിയായിരുന്നു നായിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here