ജിഷയുടെ മരണം;ദീപയെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന് അഭ്യൂഹം, തെറ്റാണെന്ന് ദീപ

കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ പോലീസ് വിളിച്ചുവരുത്തിയതാണെന്നും അല്ലാതെ ചാനലുകളിൽ വാർത്ത വന്നപോലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ദീപ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ജിഷയെ ആക്രമിച്ച ആയുധങ്ങൾക്കായുള്ള പരിശോധന ഇന്നും തുടരുകയാണ്. ജിഷയുടെ വീടിന് സമീപത്തുള്ള കാടുകൾ വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്. വിഷുവിന് മുമ്പായി ജിഷയുടെ വീട്ടുകാരുമായി അന്യസംസ്ഥാന തൊഴിലാളികൾ കൂലിതർക്കം ഉണ്ടാക്കിയതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News