മറക്കരുത് ആ മാലാഖ കുഞ്ഞുങ്ങളെ

തെരഞ്ഞെടുപ്പിന്റെയും പീഡനക്കൊലപാതകത്തിന്റെയും എരിയുന്ന വരൾച്ചയുടെയും കഥകളെക്കടന്ന് നാളെ വർഷകാലമെത്തും. പുതിയ സർക്കാരും, പുതിയ സ്‌കൂൾ വർഷവും പിറക്കും. ഈ കാലത്ത്, ചികഞ്ഞെടുക്കേണ്ട നടുക്കുന്ന മറ്റൊരു ഓർമ്മയുണ്ട്. കഴിഞ്ഞ കൊല്ലം ജൂൺ 27 നാണ് കോതമംഗലത്തിനടുത്ത് സ്‌കൂൾ ബസ്സിനുമേൽ മരം വീണ് അഞ്ചു പിഞ്ചുകുട്ടികൾ മരണപ്പെട്ടത്. മുന്നറിയിപ്പുകളെ അവഗണിച്ച അധികൃതരുടെ അനാസ്ഥകൊണ്ട് നഷ്ടപ്പെട്ട ഈ കുരുന്നു ജീവനുകൾ ഇന്ന് അവരുടെ കുടുംബത്തിന്റെ മാത്രം വേദനയാണ്. ഇനി വരുന്ന മഴക്കാലത്തെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണം മറ്റൊരു ദുരന്തം വന്നെത്തുംവരെ കണ്ണടച്ചിരിക്കുന്നവരാകരുത് നമ്മുടെ തലപ്പത്തുള്ളവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top