മല്യയെ നാടുകടത്താനാകില്ല; ബ്രിട്ടൺ

vijay-malya-briton

മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടൺ. ഇന്ത്യയുടെ ആവശ്യം ബ്രിട്ടൺ തള്ളി. കോടികളുടെ കടം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ഏപ്രിൽ 29 ന് മല്യയെ നാടുകടത്തണമെന്ന ആവശ്യം ബ്രിട്ടനോട് ഇന്ത്യ ഉന്നയിക്കുന്നത്. എന്നാൽ മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചാൽ സഹകരിക്കാൻ തയാറാണെന്ന് ബ്രിട്ടൺ അറിയിച്ചിട്ടണ്ട്.

മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ മല്യയുടെ പാസ്‌പോർട് കഴിഞ്ഞ മാസം റദ്ദ് ചെയ്തിരുന്നു. രാജ്യം വിട്ട മല്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേഴ്‌സ് മൂന്ന് തവണ സമൻസ് അയച്ചു. ഇതെല്ലാം മല്യ അവഗണിക്കുകയായിരുന്നു. മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറെസ്റ്റ് വാറണ്ട് നിലവിലുള്ളതിനാൽ ഇന്ത്യയിലെത്തിയാൽ വിമാനത്താവളത്തിൽ നിന്ന് തന്നെ അദ്ദേഹത്തെ തീഹാർ ജെയിലിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക മല്യയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top