പാമോലിൻ കേസ് ;ആരെയും കുറ്റവിമുക്തരാക്കാൻ കഴിയില്ല

പാമോലിൻ കേസിൽ നിന്ന് ഇപ്പോൾ ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്ന് സുപ്രീംകോടതി. കേസിൽ വിചാരണ തടരാനും കോടതി ആവശ്യപ്പെട്ടു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,മുൻ മന്ത്രി ടി.എച്ച്.മുസ്തഫ,പി.ജെ.തോമസ് എന്നിവർ നല്കിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും റിവ്യൂ ഹർജി ഹൈക്കോടതിയിലാണെന്ന് അറിയിച്ചത് തെറ്റാണെന്നും കോടതി
വിമർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top