ഇവിടെ ഒരു തേങ്ങാപ്പാല്‍ ഷെയ്ക്ക്!!
ഒരു തേങ്ങാ പാല്‍ ഷെയ്ക്ക് എടുക്കട്ടെ…ഞെട്ടാന്‍ വരട്ടെ ബൈസൈക്കിള്‍ തീവ്സ് എന്ന മലയാള സിനിമയില്‍ ജാഫര്‍ ഇടുക്കി ചക്ക ഷെയ്ക്ക് എന്നു പറഞ്ഞപ്പോള്‍ നമ്മള്‍ കുടുകുടെ ചിരിച്ചതല്ലേ… അന്നൊന്നും ഷേയ്ക്കില്‍ ഇങ്ങനെ കേരളത്തിന്റെ തനിമ വരുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ.. സംഗതി സത്യമാണ്. ഇനി ഷാര്‍ജാ ഷേയ്ക്ക്, ഐസ്ക്രീം ഷേയ്ക്ക് തുടങ്ങി ഷെയ്ക്കുകളുടെ നിരയില്‍ നമ്മുടെ തേങ്ങാപ്പാല്‍ ഷെയ്ക്ക് മലയാളത്തനിമയുമായി മെനുകാര്‍ഡില്‍ നിരന്ന് ഇരിക്കും.
വാനില, പൈനാപ്പിള്‍,ഏലയ്ക, ചോക്കളേറ്റ് രുചികളില്‍ തേങ്ങാപാല്‍ ഷെയ്ക്ക് ലഭിക്കും. തേങ്ങാപാലിന്റെ രുചി ഒന്നു വേറെ തന്നെ അല്ലേ… അപ്പോള്‍ അത് തണുത്ത് ഷെയ്ക്കാകുമ്പോഴോ… രുചിയുടെ ഒരു ലോകം തന്നെയാവും തേങ്ങാപ്പാല്‍ ഷെയ്ക്ക് ഒരുക്കുക.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഉള്ള പ്യുവര്‍ ട്രോപ്പിക്ക് എന്ന സ്വകാര്യ സ്ഥാപനമാണ് തേങ്ങാപ്പാല്‍ ഷെയ്ക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഊഷ്മാവില്‍ ആറു മുതല്‍ ഒമ്പത് മാസം വരെ ഇത് കേടുകൂടാതെ ഇരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.മുപ്പത് രൂപയാണ് ഒരു പാക്കറ്റിന്റെ വില. ഇതേ കമ്പനി മുമ്പ് തേങ്ങാ വെള്ളവും, കരിക്കിന്‍ വെള്ളവും പാക്കറ്റില്‍ ഇറക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here