വരുന്നൂ,സ്ത്രീകൾക്കായും ഇമോജികൾ!!

സ്മൈലികൾക്കും ഐഡിയോഗ്രാമുകൾക്കും മെസ്സേജിംഗിൽ എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം കിട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ… ചില സന്ദർഭങ്ങളിൽ വാക്കുകളേക്കാൾ തീവ്രമായി സംവദിക്കാൻ ചിത്രങ്ങൾക്ക് സാധിക്കും എന്നതുതന്നെ കാരണം. നമ്മുടെ ദൈനംദിന ജീവിതത്തിൽ മെസേജിംഗിൽ എന്തൊക്കെ ഇമോജികൾ നമ്മൾ ഉപയോഗിക്കാറുണ്ട്. സന്തോഷം,സങ്കടം,ദേഷ്യം,നിരാശ എന്നുവേണ്ട എന്തിനും ഏതിനും ഇമോജികൾ ധാരാളമുണ്ട്.
എങ്കിലും ജോലിചെയ്യുന്ന സ്ത്രീകളെ സൂചിപ്പിക്കുന്ന ഒരു ഇമോജി പോലും ഇന്നുവരെ മെസേജിംഗിൽ ഇടംപിടിച്ചിട്ടില്ല.ആ കുറവ് പരിഹരിക്കാൻ ഗൂഗിളിലെ ഒരുകൂട്ടം ഡവലപ്പർമാർ രംഗത്തുവന്നിരിക്കയാണ്.ജോലിക്കാരായ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന 13 ഇമോജികളാണ് റാച്ചൽ ബീൻ,അഗസ്റ്റിൻ ഫോൺട്സ്,മാർക്ക ഡേവിസ് തുടങ്ങിയവർ നിർദേശിച്ചിരിക്കുന്നത്.
വിവിധ മേഖലകളിൽ പുരുഷനൊപ്പം സ്ത്രീയും തുല്ല്യസ്ഥാനങ്ങൾ അലങ്കരിക്കുന്ന ഇക്കാലത്ത് ഈ ഇമോജികൾ യുവതികളായ ഉദ്യോഗസ്ഥകൾക്ക് പ്രചേദനമാകുമെന്ന് കരുതുന്നതായി ഡവലപ്പേഴ്സ് പറയുന്നു. ഇമോജിയുടെ കാര്യത്തിൽപോലും ലിംഗസമത്വം ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here