പോളിങ്ങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ പത്തു മണിക്ക് ആരംഭിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള പോളിങ്ങ സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. എന്നാൽ ചില ബൂത്തുകളിൽ സാമഗ്രികൾ എത്താൻ വൈകിയതായ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂർത്തിയായികൊണ്ടിരിക്കുകയാണ്. കോഴിക്കോട് സൗത്ത് മണ്ടലത്തിലും ബാലുശ്ശേരി മണ്ടലത്തിലുമാണ് പോളിങ്ങ് സാമഗ്രികൾ എത്താൻ വൈകിയത്. മലബാർ ക്രിസ്ത്യൻ കോളേജിൽ ഉദ്യോഗസ്തർ എത്താൻ വയ്കിയതാണ് സൗത്ത് മണ്ടലത്തിൽ പോളിങ്ങ് സാമഗ്രികൾ വൈകാൻ കാരണം. കോഴിക്കോട് ബാലുശ്ശേരി മണ്ടലത്തിൽ അത്തോളി ഹൈയ്യർ സെക്കണ്ടറി സ്‌കൂളിലും പോളിങ്ങ് സാമഗ്രികളുടെ വിതരണം വൈകിയത് ഉദ്യോഗസ്തർ എത്താൻ വൈകിയത് കൊണ്ട് തന്നെയാണ്.
1203 സ്ഥാനാർഥികളാണ് നാളെ 21,498 പോളിംഗ് ബൂത്തുകളിലായ് വിധി തേടുന്നത്. 25608720 വോട്ടർമാർ നാളെ പോളിങ്ങ് ബൂത്തിൽ എത്തും.