കന്നിവോട്ടുകള്‍ വയനാട്ടില്‍ വോട്ട് വനമുണ്ടാക്കുമോ?

വോട്ടിനൊപ്പം നാളേക്കൊരു തണല്‍ പദ്ധതിയുമായി വയനാട് ജില്ലാ ഭരണകൂടം. വയനാട്ടില്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ട് ചെയ്ത് മടങ്ങുന്ന കന്നി വോട്ടര്‍മാര്‍ക്കും വയോജനങ്ങള്‍ക്കും വൃക്ഷതൈകള്‍ നല്‍കുന്നതാണ് പദ്ധതി.  വയനാട്ടിലടക്കം തകിടം മറിയുന്ന കാലാവസ്ഥ മുന്‍കൂട്ടി കണ്ട് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി കേശവേന്ദ്ര കുമാര്‍ ഇടപെട്ടാണ് പുതിയ പദ്ധതി നടപ്പാക്കിയത്.
ആര്യവേപ്പ്‌, താന്നി, കൂവളം, മണിമരുത്‌, മഹാഗണി, മന്ദാരം, കണിക്കൊന്ന, മാതളപ്പഴം, സീതപ്പഴം, നെല്ലി തുടങ്ങിയ തൈകളാണു നടുക.തെരഞ്ഞെടുപ്പ്‌ ജോലികൾക്ക്‌ നിയോഗിക്കപ്പെടുന്ന മുഴുവൻ ജീവനക്കാർക്കും തൈകൾ സമ്മാനമായി നൽകും.
ജനാധിപത്യ കർത്തവ്യമായ വോട്ട്‌ ചെയ്യലിനൊപ്പം അതു പോലെ മഹത്തായ ഒരു പരിസ്ഥിതി പ്രവർത്തനവും നടത്താൻ ആണ്‌ വോട്ടർമ്മാർക്ക്‌ അവസരം കൈ വരുന്നത്‌. ഊഷരമായി മാറുന്ന വയനാടിന്റെ പ്രകൃതിയെ സുഖശീതളിമയിലേക്ക്‌ തിരികെ കൊണ്ട്‌ വരാനും മരം നട്ട്‌ സംരക്ഷിക്കുന്നത്‌ സംസ്കാരത്തിന്റെ ഭാഗമാക്കാനും ഓർമ്മ മരം പദ്ധതി സഹായിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top