ബോളിവുഡിലെ ഏറ്റവും മോശം നടനുള്ള അവാര്‍ഡ് ഷാരൂഖ് ഖാന്.

ഇന്‍വിഷന്‍ എന്‍റര്‍ടെയ്മെന്‍റ് നല്‍കുന്ന ബോളിവുഡിലെ മോശം ചിത്രങ്ങള്‍ക്കുള്ള ഗണ്ഡാ അവാര്‍ഡ്സ് വിഭാഗത്തിലാണ് ഷാരൂഖിന് ഈ “നേട്ടം”.ദില്‍വാലയാണ് ഷാരൂഖിന് ഈ നേട്ടം വാങ്ങിക്കൊടുത്തത്.സല്‍മാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ ആണ് ഏറ്റവും മോശം ചിത്രം.

ഷാന്‍ന്താര്‍ എന്ന ചിത്രം സംവിധാനം ചെയ്ത വികാസ് ബേല്‍ മോശം സംവിധായകനുള്ള അവാര്‍ഡ് നേടി.  പ്രേം രത്തന്‍ ധന്‍ പായോയിലെ അഭിനയത്തിന് സോനം കപൂറാണ് മോശം നടി. ഓണ്‍ലൈന്‍ വോട്ടിംഗ് വഴിയാണ് അവാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. നസിറൂദ്ദീന്‍ ഷാ അടക്കമുള്ളവര്‍ ഈ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top