പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. അൽപ്പ സമയത്തിനകം പുതിയ സർക്കാർ അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മന്ത്രിസഭയിൽ 12 പേർ സിപിഎം മന്ത്രിമാരാണ്. നാലുപേർ സിപിഐ മന്ത്രിമാരും. ജനതാദൾ എസ് , കോൺഗ്രസ് എസ്, എൻസിപി എന്നീ ഘടകക്ഷികൾക്ക് ഓരോ മന്ത്രിമാരുമാണ് ഉള്ളത്.
വിഎസ് സർക്കാരിൽ നിന്ന് വിഭിന്നമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആഭ്യന്തരം, വിജിലൻസ് എന്നിവ കൈകാര്യം ചെയ്യുന്നത്. സിപിഐ വകുപ്പുകളിൽ മാറ്റമില്ല. എന്നാൽ സിപിഎം നേരത്തേ വിട്ടുനൽകിയ പൊതുമരാമത്ത്, ദേവസ്വം, എന്നീ വകുപ്പുകൾ തിരിച്ചെടുത്തു. തുറമുഖം കോൺഗ്രസ് എസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വിട്ടുനൽകി.
പിണറായി വിജയൻ പൊതുഭരണം, അഭ്യന്തരംവിജിലൻസ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സൺ വകുപ്പ്, സിവിൽസർവ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തർ സംസ്ഥാന ജലകരാറുകൾ, ഒപ്പം മറ്റ് മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ.
സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ
തോമസ് ഐസക് – ധനവകുപ്പ്
ഇ.പി.ജയരാജൻ – വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രൻ – വൈദ്യുതി,ദേവസ്വം
എ.കെ.ബാലൻ – നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം
കെ.ടി.ജലീൽ – തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
പ്രൊഫ.സി.രവീന്ദ്രനാഥ് – വിദ്യാഭ്യാസം
ജി.സുധാകരൻ – പൊതുമരാമത്ത്, രജിസ്‌ട്രേഷൻ
എ.സി മൊയ്തീൻ – സഹകരണം, ടൂറിസം
ജെ.മെഴ്‌സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗത വ്യവസായം
ടി.പി.രാമകൃഷ്ണൻ – എക്‌സൈസ്, തൊഴിൽ
കെ.കെ.ശൈലജ – ആരോഗ്യം,സാമൂഹികനീതി
സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾ
ഇ.ചന്ദ്രശേഖരൻ – റവന്യൂ
വി.എസ്.സുനിൽ കുമാർ – കൃഷി
കെ.രാജു – വനം വകുപ്പ്, മൃഗസംരക്ഷണം
പി.തിലോത്തമൻ – ഭക്ഷ്യ സിവിൽ സപ്ലൈസ്
ജനതാദൾ (എസ്) ന് നൽകിയ വകുപ്പ്
മാത്യൂ ടി തോമസ് – ജലവിഭവം
എൻസിപിയ്ക്ക് നൽകിയ വകുപ്പ്
എ.കെ.ശശീന്ദ്രൻ – ഗതാഗതം, ജലഗതാഗതം
കോൺഗ്രസ് (എസ്) ന് നൽകിയ വകുപ്പ്
കടന്നപ്പള്ളി രാമചന്ദ്രൻ – തുറമുഖം, മ്യൂസിയം,മൃഗശാല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here