ബി.ജെ.പിയുടെ വളർച്ച മുന്‍ കൂട്ടി കാണാനാകാഞ്ഞത് തെരഞ്ഞെടുപ്പില്‍ വീഴ്ചയായെന്ന് കെ.എംമാണി.
ബി.ജെ.പിയുടെ വളർച്ച മുന്‍ കൂട്ടി കാണാനാകാഞ്ഞത് തെരഞ്ഞെടുപ്പില്‍ വീഴ്ചയായെന്ന് കെ.എംമാണി.തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന് യു.ഡി.എഫ് നേതൃയോഗത്തിലാണ് കെ.എം മാണി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം വര്‍ഗ്ഗീയ ധ്രുവീകരണമാണെന്നാണ് യോഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് വന്‍ തോതില്‍ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ട് ചോര്‍ന്നു. ന്യൂനപക്ഷ വിഭാഗം യു.ഡി.എഫിനു കീഴില്‍ സുരക്ഷിതരല്ലെന്ന പ്രചാരണം ഉണ്ടായി. ഇതിനെ ചെറുക്കാന്‍ പാര്‍ട്ടിയ്ക്കായില്ല. ബി.ജെ.പിയെ ഫലപ്രദമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നിരുന്നാലും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രചാരണങ്ങള്‍ ചെറുക്കാനായില്ല.എന്നാണ് യോഗം വിലയിരുത്തിയത്.
ന്യൂനപക്ഷ വോട്ടിലുണ്ടായ ചോര്‍ച്ചയും ബി.ജെ.പി അനുകൂല വോട്ടുകളും മുന്‍കൂട്ടി കാണാനായില്ലെന്ന് ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായ ആശയക്കുഴപ്പം മാറ്റാന്‍ സമയം കിട്ടിയതുമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച് സമൂഹത്തിന് ഗുണകരമായ തീരുമാനങ്ങള്‍ എടുത്താലും ചിലപ്പോള്‍ വോട്ടിംഗില്‍ അത് പ്രതിഫലിക്കണെമെന്നില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here