അടച്ച ബാറുകൾ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

 

സംസ്ഥാനത്ത് അടച്ച ബാറുകൾ തുറക്കില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യവർജ്ജനമാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ബാറുകൾ പൂട്ടിയശേഷം മദ്യഉപഭോഗം കൂടുകയാണ് ചെയ്തത്. മദ്യഉപയോഗം കുറച്ചുകൊണ്ടുവരിക എന്നതിനാണ് പ്രഥമ പരിഗണന.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നണിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top