പിണറായി സർക്കാരിനും 13നെ പേടിയോ!!

യുക്തിചിന്തയ്ക്കൂന്നൽ നല്കി സഗൗരവം പ്രതിജ്ഞയെടുത്തെങ്കിലും പിണറായി മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം 13നെ പേടി. 19 അംഗമന്ത്രിസഭയിൽ 16 പേരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തവരാണ്. പക്ഷേ,ഔദ്യോഗിക വാഹനം തെരഞ്ഞെടുത്തപ്പോൾ 13നെ പേടിക്കണം എന്ന അന്ധവിശ്വാസത്തിൽ ഇവരും വീണുപോയോ എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. കാരണം മറ്റൊന്നുമല്ല,പതിമൂന്നാം നമ്പർ വാഹനം ഇവർക്കാർക്കും വേണ്ട!!
13 എന്ന നമ്പർ ഭാഗ്യദോഷിയാണെന്ന അന്ധവിശ്വാസം കാലങ്ങളായി നിലനിൽക്കുന്നതാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എം.എ.ബേബി സധൈര്യം 13ാം നമ്പർ വാഹനം സ്വീകരിച്ചിരുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ ആര്യാടൻ മുഹമ്മദിന്റേതായിരുന്നു 13ാം നമ്പർ വാഹനം. ഇക്കുറി പക്ഷേ ആ ധൈര്യം മന്ത്രിസഭയിലാർക്കുമില്ല!!
മന്ത്രിമാരും കാര്‍ നമ്പറും
പിണറായി വിജയന്‍ 1
ഇ ചന്ദ്രശേഖരന്‍ 2
മാത്യു ടി തോമസ് 3
എകെ ശശീന്ദ്രന്‍ 4
രാമചന്ദ്രന്‍ കടന്നപ്പള്ളി 5
എകെ ബാലന്‍ 6
ഇപി ജയരാജന്‍ 7
ജി സുധാകരന്‍ 8
കെകെ ശൈലജ 9
ടിഎം തോമസ് ഐസക്ക് 10
ടിപി രാമകൃഷ്ണന്‍ 11
വിഎസ് സുനില്‍കുമാര്‍ 12
പി തിലോത്തമന്‍ 14
കടകംപള്ളി സുരേന്ദ്രന്‍ 15
എസി മൊയ്തീന്‍ 16
ജെ മേഴ്‌സിക്കുട്ടിയമ്മ 17
പ്രൊഫ. സി രവീന്ദ്രനാഥ് 18
കെ രാജു 19
കെടി ജലീല്‍ 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here