ആഘോഷങ്ങൾ പൊടിപൊടിക്കാൻ ഖജനാവിൽ നിന്ന് ചെലവാക്കിയത് 1000 കോടി; കെജ്രിവാൾ

 

നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ പരസ്യത്തിനായി ഖജനാവിൽ നിന്ന് ചെലവഴിച്ചത് ആയിരം കോടി രൂപ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹി സർക്കാർ ഒരു വർഷത്തിനുള്ളിൽ പരസ്യങ്ങൾക്കായി ചെലവാക്കിയത് 150 കോടി രൂപയാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

പരസ്യങ്ങൾക്കായി ഡൽഹി സർക്കാർ 526 കോടി രൂപ ചെലവിട്ടെന്ന് കഴിഞ്ഞയിടയ്ക്ക് ആരോപണങ്ങൾ ഉയർന്നിരുന്നു. ആം ആദ്മി സർക്കാരിനെതിരെ വിമർശനങ്ങളും വ്യാപകമായിരുന്നു.ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റഎ ധൂർത്തിനെക്കുറിച്ച് കെജ്രിവാളിന്റെ പരാമർശം.

കേന്ദ്രസർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമിതാഭ് ബച്ചൻ നടത്തുന്ന ഏക്യ നയി സുബഹ് എന്ന ഷോ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പത്ത് മണി വരെ ഡൽഹിയിൽ നടക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടി ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top