ആരോപണം അടിസ്ഥാനരഹിതം; ജിഷയുടെ അമ്മയെ അറിയില്ല ;പി പി തങ്കച്ചൻ

 

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു എന്ന പ്രചാരണം തെറ്റാണ്. ജിഷയുടെ മരണശേഷം ആശുപത്രിയിൽ വച്ചാണ് രാജേശ്വരിയെ കാണുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്ന വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തങ്കച്ചൻ പറഞ്ഞു.

പെരുമ്പാവൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജിഷയുടെ അമ്മ ഇരുപത് വർഷത്തോളം ജോലി ചെയ്തിരുന്നെന്നും ജിഷയുടെ കൊലപാതകത്തിൽ പോലീസ് തേടുന്നത് ഈ രാഷ്ട്രീയനേതാവിന്റെ ഡ്രൈവറെയാണെന്നും കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top