#ശരിയാക്കണം തൊഴിലില്ലായ്മ
എൽഡിഎഫ് മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിലൊന്നാണ് അടുത്ത അഞ്ച് വർഷത്തിൽ 25 ലക്ഷം പേർക്ക് തൊഴിൽ എന്നത്. കാർഷിക, വിവരസാേേങ്കതിക, വിനോദ സഞ്ചാര മേഖലകളിലാണ് തൊഴിൽ സാധ്യതകൾ നൽകുക എന്നാണ് വാഗ്ദാനത്തിൽ പറയുന്നത്.
വാഗ്ദാനങ്ങൾ നൽകുമ്പോഴും പാലിക്കുക എളുപ്പമാകില്ല പുതിയ സർക്കാരിന്. സമ്പൂർണ്ണ സാക്ഷര കേരളമാണ് തൊഴിലില്ലായ്മ നിരക്കിൽ രാജ്യത്ത് ഒന്നാമത് എന്നതാണ് വൈരുദ്ധ്യം. 7.4 ശതമാനം അഭ്യസ്ഥ വിദ്യർക്കും തൊഴിലില്ല. ദേശീയ നിരക്കിന്റെ മൂന്ന് ഇരട്ടിയാണ് ഇത്. 2.3 ശതമാനമാണ് ദേശീയ തൊഴിലില്ലായ്മ നിരക്ക്. ചെറു സംസ്ഥാനങ്ങളായ നാഗാലാന്റ്, ത്രിപുര എന്നിവിടങ്ങലാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടിയ സംസ്ഥാനങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ പകുതി സംവരണം ഉണ്ടെങ്കിലും 47.4 ശതമാനം സ്ത്രീകൾക്ക് ഇന്നും കേരളത്തിൽ തൊഴിലില്ല.
വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്ന കേരളം തൊഴിൽ നേടുന്നതിൽ പുറകിലോട്ട് വീഴുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ തൊഴിൽ മേഖലയിൽ ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. പിണറായി മന്ത്രിസഭ തൊഴിലില്ലായ്മയ്ക്ക് പ്രാധാന്യം നൽകുമെന്നും വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രതീക്ഷിക്കാം. #ശരിയാക്കണം തൊഴിലില്ലായ്മ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here