Advertisement

ഗസലിന്റെ പ്രിയ തോഴിയായ മഞ്ജരിയുടെ വിശേഷങ്ങളിലൂടെ

May 27, 2016
Google News 1 minute Read

കോഴിക്കോട് കാരിയായത് കൊണ്ടാവണം ബാബുരാജ് മാഷിനോടും അദ്ദേഹത്തിന്റെ സംഗീതത്തോടും ഒരു പ്രത്യേക ഇഷ്ടമുണ്ട് മഞ്ജരിക്ക്. സ്‌കൂൾ കാലം തൊട്ടുതന്നെ സംഗീതത്തിൽ മികവ് തെളിയിച്ച മഞ്ജരി, മോഹൻലാൽ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായിക ആയത്. ബാബുരാജ് മാഷിനെ സ്‌നേഹിക്കുന്ന, മെലഡിയെ സ്‌നേഹിക്കുന്ന ഗസലിന്റെ പ്രിയ തോഴിയായ മഞ്ജരിയുടെ വിശേഷങ്ങളിലൂടെ…..

കോഴിക്കോട്ടുകാരിയായ മഞ്ജരിയുടെ പ്രിയ സംഗീത സംവിധായകൻ

1512327_490699871082052_2217703214728480597_n

എല്ലാ ലെജന്ററി മ്യുസിക് ഡിറക്ടേഴ്‌സും എനിക്ക് ഗുരു സ്ഥാനീയരാണ്. എന്നാലും നമ്മൾ മനുഷ്യരല്ലേ അപ്പോ ഏതെങ്കിലും ഒരു സ്ഥലത്തേക്കൊരു ചായ്‌വ് ഉണ്ടാകുമല്ലോ. കോഴിക്കോട്ടുകാരിയായതുകൊണ്ടുതന്നെ എന്റെ മനസ്സിനോടേ് ചേർന്നു നിൽക്കുന്നത് ബാബുരാജ് മാഷാണ്. നമുക്കോരോരുത്തർക്കും നമ്മുടെ ചിന്താഗതിക്കനുസരിച്ചും താൽപര്യങ്ങൾക്കനുസരിച്ചും ഇഷ്ടപ്പെടുന്ന പാട്ടുകളും വ്.യത്യസ്ഥമായിരിക്കും. ഹിന്ദുസ്ഥാനി സംഗീതം സിനിമാ സംഗീതത്തിലുടെ എത്തിച്ചത് ബാബുരാജ് മാഷാണ്. അദ്ദേഹത്തിന്റെ പാട്ടുകളിലെ രാഗ ഭാവം അതെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘താമസമെന്തേ വരുവാൻ…’ അങ്ങനെ ഒത്തിരി ഗാനങ്ങളുണ്ട് അതിനകത്ത് ഒരു സോൾ എനിക്ക്‌ല കണക്ട് ചെയ്യാൻ പറ്റും.

ബാബുരാജ് മാഷിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം

എല്ലാ ഗാനങ്ഹളും എനിക്ക് പ്രിയപ്പെട്ടതാണ്. അതിൽ ‘അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ടരികിലിരിക്കേ.. ‘ , ‘താനെ തിരിഞ്ഞും മറിഞ്ഞും…’ ഈ വരികളിലെ സാഹിത്യവും വളരെ മനോഹരമാണ്. ഭാസ്‌കരൻ മാഷുടെ വരികളും ബാബുരാജ് മാഷുടെ സംഗീതവും, ആ കോമ്പിനേഷനാണ് എനിക്ക ഏറ്റവും ഇഷ്ടം. എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ബാബുരാജ് സംഗീതത്തെ ഇഷ്ടപ്പെടുന്ന മഞ്ജരിയ്ക്ക് ഇപ്പോഴത്തെ സംഗീതമാണോ പഴയകാല സംഗീതമാണോ കൂടുതൽ ഇഷ്ടം

ഞാൻ ഈ ജെനറേഷൻ ആണ് എനിക്ക് ഇപ്പോഴത്തെ പാട്ടുകൾ പാടാനെ പറ്റൂ… ഒരു കാലഘട്ടം പുറകെ പോയി പാട്ടുകൾ പഠിക്കാം. പഴയതിൽനിന്ന് പഞിച്ചെടുത്തിട്ട് ആ ലേണിങ് എക്‌സ്പീരിയൻസ് വെച്ചാണ് നമ്മൾ പുതിയ പാട്ടുകൾ പാടുന്നത്. അതുകൊണ്ട് പുതിയ പാട്ടുകൾ തന്നെയാണ് പാടാൻ ഇഷ്ടം.

മഞ്ജരിയ്ക്ക് ഒരേ സമയം രണ്ട് ഓഫർ ലഭിക്കുന്നു അടിപൊളി ന്യൂ ജെൻ പാട്ടും ഒരു റൊമാന്റിക് മെലഡിയും. മഞ്ജരി ഏത് സെലക്ട് ചെയ്യും.

12243354_554756298009742_3439903985371050369_n

എനിക്ക് ചൂസ് ചെയ്യാനാണെങ്കിൽ ഞാൻ ഒരു മെലഡി ആയിരിക്കും ചൂസ് ചെയ്യുക. മെലഡി റൊമാന്റിക് സോങ് ആണെങ്കിൽ പ്രത്യേകിച്ച്. കാരണം എനിക്ക് അത്തരം പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. അടി പൊളി ആണെങ്കിലും ഞാൻ ഓകെ ആണ്. എന്നാലും ഐ പ്രിഫർ മെലഡി.

കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ.

എണ്പതുകളിലെ ലാലേട്ടൻ മമ്മുക്ക ചിത്രങ്ങളിലെ പാട്ടുകളാണ് ഞാൻ കൂടുതലായും കേൾക്കാറുള്ളത്. മിഴിയോരം… താമരക്കിളി പാടുന്നു തെയ്‌തെയ് തകതോം എൻപൂവെ പൊൻപൂവെ… അങ്ങനെ ഒത്തിരിയുണ്ട്.

പുതിയ പാട്ടുകളിൽ അങ്ങനെ കണക്ട് ചെയ്യാവുന്ന പാട്ടുകളുണ്ടോ

ധാരാളം പാട്ടുകളുണ്ട്. ഈ അടുത്ത കാലത്ത് കേട്ടതിൽ എനിക്ക് അങ്ഹനെ ഒരു അടുപ്പം തോന്നിയത്, കാറ്റ് മൂളിയോ പ്രണയം… എന്ന പാട്ടാണ്. ഈ പാട്ട കേൾക്കുമ്പോ കാറ്റ് പ്രണയം മൂളുന്ന ഫീൽ കിട്ടുന്നുണ്ട്. നിലാവെ നിലാവെ നീ മയങ്ങല്ലേ..

മഞ്ജരി പാടിയതിലെ ഇത്തരം ഗാനങ്ങൾ

എനിക്ക അത്തരം നല്ല പാട്ടുകൾ കിട്ടിയിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതത്തിൽ മൊഴികളും മൗനങ്ങളും… എന്ന പാട്ട്, ഒരു ചിരി കണ്ടാൽ… , ഇതൊക്കെ നമുക്ക് തന്നെ പാടാൻ കിട്ടുന്നതിൽ സന്തോഷം.

നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ

അഭിനയിക്കാൻ അവസരം ലഭിച്ചാൽ എനിക്ക് ചെയ്യാൻ പറ്റിയ റോൾ ആണെന്ന് തോന്നിയാൽ തീർച്ചയായും അഭിനയിക്കും. ഇഷ്ടമാണ് അഭിനയിക്കാൻ. നമ്മൾ പാട്ടുപാടുമ്പോഴും ഒരു തരത്തിൽ അഭിനയിക്കാണല്ലോ. പ്രത്യക്ഷത്തിൽ നമ്മൾ അഭിനയിക്കുന്നില്ലെങ്കിൽ പോലും ഒരു ക്യാരക്ടറിന് വേണ്ടിയാണ് പാടുന്നത് അപ്പോൾ ആ ക്യാരക്ടറിന്റെ മൂഡ് അനുസരിച്ച്, ആ വ്യക്തി അത് എങ്ങനെ അഭിനയിക്കും എന്ന് ഇമാജിന് ചെയ്താണ് പാടുന്നത്. അതും ഒരു തരത്തിൽ അഭിനയമാണ്.

ഡബ്ബിങ് തന്നെ അല്ലേ ഒരു തരത്തിൽ സിങ്ങിങ്ങ്

തീർച്ചയായും. ഡബ്ബിങ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കുറച്ച് നാളായി വിചാരിക്കുന്നു വോയിസ് മോഡുലേഷൻ നൽകി എന്തെങ്കിലും ഒരു സീരീസ് ചെയ്യണമെന്ന്. ഒരു അവസരം ലഭിച്ചാൽ ഉറപ്പായും ചെയ്യും

വടക്കും നാഥനിലെ രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതനിർദ്ദേശത്തിൽ പാടിയ പാഹി പരം പൊരുളേ എന്ന ഗാനമാണ് യഥാർത്ഥത്തിൽ മജ്ഞരിയ്ക്ക് ഒരു ബ്രേക്ക് നൽകിയത്. പിന്നീട് തൊട്ടതെല്ലാം പൊന്നെന്ന പോലെ പാടിയ ഗാനങ്ങളെല്ലാം ഹിറ്റ്. മകൾക്ക് എന്ന ചിത്രത്തിലെ മുകിലിൻ മകളെ എന്ന ഗാനത്തിലൂടെ മഞ്ജരി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്…..

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here