സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് തടയണമെന്ന് പിബി

മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഏത് പദവി നൽകണമെന്ന കാര്യത്തിൽ തീരുമാനം ആയില്ല. എന്നാൽ ഉചിത പദവി നൽകണം എന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ അംഗീകാരം.
വിഎസിന് പുതിയ പദവി നൽകുമ്പോൾ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നത് തടയണമെന്നും പിബി നിർദ്ദേശമുയർന്നു. അടുത്ത മാസം ചേരുന്നേ പിബിയ്ക്കും കേന്ദ്ര കമ്മിറ്റിക്കും ശേഷമായിരിക്കും പദവിയിൽ അന്തിമ തീരുമാനം. പിന്നീട് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകും. എന്നാൽ ഇക്കാര്യത്തിൽ സർക്കാരായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
കാബിനറ്റ് റാങ്ക് ഉള്ള മന്ത്രിസഭാ ഉപദേശക സമിതി ചെയർമാനാക്കുക, എൽഡിഎഫിന്റെ ചെയർമാനാക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിഎസ്, സീതാറാം യെച്ചൂരിക്ക് കത്ത് നൽകിയിരുന്നു.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.