ജിഷ വധം; പി പി തങ്കച്ചന്റെ മകന് പങ്കുള്ളതായി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ

നിയമ വിദ്യാർത്ഥി ജിഷയുടെ കൊലപാതകത്തിൽ കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മകന് പങ്കുള്ളതായി പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ‘ട്വന്റിഫോർ’ ന്യൂസിനോട് വെളിപ്പെടുത്തി. തങ്കച്ചന്റെ മകളാണെന്ന ആരോപണത്തിന്റെ തെളിവ് നശിപ്പിക്കാൻ തങ്കച്ചന്റെ മകൻ കൊന്നതാകാം എന്നും ഇത് പ്രാദേശിക കോൺഗ്രസ് വൃത്തങ്ങൾക്കിടയിൽ ചർച്ചയാണെന്നും അവർ പറഞ്ഞു.

ജിഷയുടെ അമ്മയുടെ അമ്മ തങ്കച്ചന്റെ വീട്ടിൽ ജോലിക്കാരിയായിരുന്നു. ഈ സമയം ജിഷയുടെ അമ്മ അവിടെ പോകാറുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശരീരം രാത്രിയിൽ സംസ്‌കരിക്കുന്നത് ഇതാദ്യമാണ്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കാണാൻ അവസരംപോലും നൽകാതെയാണ് സംസ്‌കാരം നടത്തിയത്. ഈ സംശയങ്ങൾ ജിഷയുടെ മരണത്തിലെ ദുരൂഹത ബലപ്പെടുത്തുന്നു. വാർഡ് മെമ്പറുടെ അനുവാദമില്ലാതെ ശ്മശാനത്തിൽ സംസ്‌കരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.

പിന്നീട് വിഷയം മാധ്യമ ശ്രദ്ധ നേടിയതോടെ ജിഷയുടെ അമ്മയുടെ ബന്ധു ലൈലയോട്, തന്റെ സമ്മതപ്രകാരമാണ് സംസ്‌കരിച്ചതെന്ന് എഴുതി നൽകാൻ സ്ഥലം എസ് ഐ ആവശ്യപ്പെട്ടെന്നും ഇത് സംശയം ബലപ്പെടുത്തുന്നു എന്നും പ്രദേശിക നേതാവ്.

കൊലപാതകത്തിൽ തങ്കച്ചനും മകനും രായമംഗലം മുൻ പ്രസിഡന്റിന്റേതടക്കം ഒത്താശയുണ്ട്. അമ്മയെ ചോദ്യം ചെയ്താൽ മാത്രം മതി തെളിവ് ലഭിക്കാൻ. കാരണം അമ്മയ്ക്ക് മകളുടെ കാര്യത്തിൽ ഭയം ഉള്ളതുകൊണ്ടാണ് ജിഷയ്ക്ക് ക്യാമറ വാങ്ങി നൽകിയതെന്നും ഇവർ പറയുന്നു. അമ്മയും മകളും ആരെയോ ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തൽ.

പ്രതികാരത്തോടെയാണ് ജിഷ നിയമം പഠിച്ചത്. സാജുപോൾ അടക്കമുള്ളവർ തങ്കച്ചനെതിരെ പറയില്ല. തങ്കച്ചന്റെ മകൻ പറയുന്നത് കേൾക്കാൻ ഒരു പറ്റം ആളുകൾതന്നെ ഉണ്ട്. തങ്കച്ചന്റെ മകൾ ആണെന്നത് നാട്ടുകാർക്കും പ്രാദേശിക കോൺഗ്രസുകാർക്കുമിടയിൽ ചർച്ചാവിഷയമാണെന്നും നേതാവ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top