അറിഞ്ഞോ,മുംബൈ പോലീസിന് ഇപ്പോഴും ഓർക്കൂട്ട് അക്കൗണ്ട് ഉണ്ട്!!
ഗൂഗിളിന്റെ ആദ്യ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായിരുന്നു ഓർക്കൂട്ട്. ഉപയോക്താക്കളെല്ലാം ഫെയ്‌സ്ബുക്കിനോടും ട്വിറ്ററിനോടും ഇഷ്ടം കൂടിയതോടെ ഗൂഗിൾ തന്നെ 2014 സെപ്തംബറിൽ ഓർക്കൂട്ട് നിർത്തലാക്കി. അന്ന് അത് വലിയ വാർത്തയുമായിരുന്നു.എന്നാൽ,ഇക്കാര്യമൊന്നും മുംബൈ പോലീസ് ഇനിയും അറിഞ്ഞിട്ടില്ല. സച്ചിൻ ടെൻഡുൽക്കറിനെയും ലതാ മങ്കേഷ്‌കറിനെയും പരിഹസിച്ചതിലൂടെ വിവാദമായ ഓർക്കൂട്ട് വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് കത്തയച്ചിരിക്കുകയാണ് പോലീസ്. വിഡിയോ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പോലീസിന്റെ നിർദേശം.വീഡിയോ നിർമ്മിച്ച തന്മയ് ഭട്ടിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് വക്താവ് അറിയിച്ചു. ഇല്ലാത്ത അക്കൗണ്ടിലെ വീഡിയോ എങ്ങനെ പിൻവലിക്കാനാണ്!!!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here