സ്പീക്കർ തെരഞ്ഞെടുപ്പ്; യുഡിഎഫിന് വോട്ട് ചോർച്ച ?

kerala-niyamasabha

14ആം കേരള നിയമസഭയുടെ അരാധ്യനായ സ്പീക്കറായി ശ്രീരാമകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. കേരളാ നിയമസഭയുടെ 22 ആം സ്പീക്കറായാണ് ശ്രീരാമകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം, പൊന്നാനി നിയമസഭയിൽനിന്ന് എൽഡിഎഫ് എംഎൽഎയായാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രനണ് യുഡിഎഫിൽ നിന്ന് സ്പീക്കറായി മത്സരിച്ചത്.

രാവിലെ ഒമ്പതിന് സഭാസമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന്
92 വോട്ടും, സജീന്ദ്രന് 46 വോട്ടും ലഭിച്ചു. 91 എംഎൽഎ മാരുള്ള എൽഡിഎഫിന് 92 വോട്ട് ലഭിച്ചത് യുഡിഎഫിന്റെ വോട്ട് ചോർന്നിട്ടുണ്ട് എന്ന സംശയത്തിലേക്കെത്തി ക്കുന്നു. ബിജെപിയുടെ ആദ്യ എംഎൽഎ രാജഗോപാൽ ശ്രീരാമകൃഷ്ണന് വോട്ടു നൽകി. പ്രൊട്ടൈം സ്പീക്കറായ എസ്. ശർമ്മ വോട്ടു ചെയ്തിരുന്നില്ല. 47 എംഎൽഎ മാരുള്ള യുഡിഎഫിന് ലഭിച്ച്ത് 46 വോട്ട് എന്നത് യുഡിഎഫിന്റെ വോട്ടു ചോർന്നു എന്ന സംശയം ബലപ്പെടുത്തുന്നു. പൂഞ്ഞാർ എംഎൽഎ പി സി ജോർജ് ആർക്കും വോട്ടു നൽകിയില്ല. ആ വോട്ട അസാധുവായി.

പുതിയ സ്പീക്കറെ ആശംസിച്ച് മുഖ്യമന്ത്രിയും ഭരണ പ്രതിപക്ഷങ്ങളിൽനിന്ന് എംഎൽഎ മാരും സംസാരിച്ചു. പിണറായി വിജയൻ, കെ. എം മാണി, കുഞ്ഞാലിക്കുട്ടി, കെ ബി ഗണേഷ് കുമാർ, ഒ രാജഗോപാലൻ, തോമസ് ചാണ്ടി എന്നിവരും ആശംസകളറിയിച്ചു. ശേഷം സ്പീക്കർ ആദ്യമായി നിയമഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുഡിഎഫ് എംഎൽഎ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം സഭാംഗങ്ങൾ ചായസൽക്കാരത്തിൽ പങ്കെടുക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top