ബോംക്സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

ബോംക്സിംഗ് ചാമ്പ്യന്‍ മുഹമ്മദ് അലി അന്തരിച്ചു.74 വയസ്സായിരുന്നു. അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ്. വളരെക്കാലമായി പാര്‍ക്കിസണ്‍സ് അസുഖബാധിതനായിരുന്നു. അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യം.
അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്‌ .മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്.
ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top