സ്വിങ് ബൗളിങ്ങിന്റെ സുൽത്താന്‌ ഒരു പിറന്നാൾ സമ്മാനം

ഇന്നലെ വസീം അക്രം എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ 50ആം പിറന്നാൾ ദിനമായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ പകരം വെക്കാനില്ലാത്ത താരത്തിന് പിറന്നാൾ സമ്മാനമായി തയ്യാറാക്കിയ വീഡിയോ നവ മാധ്യമങ്ങളിൽ വൈറലാണ്. ‘മിക്‌സ് ടേപ്പ്: വസീം അക്രം സ്മാഷെസ് ഇറ്റ്’എന്ന പേരിലാണ് അദ്ദേഹത്തിന്റെ കളി ജീവിതം കൂട്ടിയിണക്കിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 1966 ജൂൺ 3 നാണ് പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ബൗളിങ് ഇതിഹാസമായ വസീം അക്രം ജനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top