സിംപിളായി ഉണ്ടാക്കാം മധുരകല്‍ത്തപ്പം.

വ്രതശുദ്ധിയുടെ നോമ്പുകാലത്തിന് വൈവിധ്യമാര്‍ന്ന നോമ്പുതുറ വിഭവങ്ങളുടെ രുചികൂടിയുണ്ട്.
ഇതാ മധുരകല്‍ത്തപ്പത്തിന്റെ രുചിക്കൂട്ട്
പച്ചരി-അര കിലോ
ചോറ്-ഒരു കപ്പ്
ശര്‍ക്കര- കാല്‍ കിലോ
ചെറിയ ജീരകം- കാല്‍ ടീസ്പൂണ്‍
നെയ്- ആവശ്യത്തിന്
ബേക്കിംഗ് പൗഡര്‍- കാല്‍ ടീസ്പൂണ്‍
തേങ്ങാ കൊത്ത്- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി നാല് മണിക്കൂര്‍ കുതിര്‍ത്ത് വച്ച ശേഷം ഉരുക്കി അരിച്ച ശര്‍ക്കരയും ചോറും ഉപ്പും ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരയ്ക്കുക. ഈ മാവിലേക്ക് ബേക്കിംഗ് പൗഡര്‍ ചേര്‍ത്ത് ഇളക്കി വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ജീരകവും തേങ്ങാക്കൊത്തും വറുത്തുകോരി വയ്ക്കണം. ഒരു കുക്കറില്‍ മാവിന്റെ മൂന്നിലൊരു ഭാഗം ഒഴിച്ച് അതിന്റെ മുകളില്‍ നേരത്തെ നെയ്യില്‍ വറുത്ത് വച്ച തേങ്ങാക്കൊത്തും ജീരകവും വിതറുക. കുക്കറിന്റെ മൂടി അടച്ച് വച്ച് വെയിറ്റ് ഇടാതെ വേവിയ്ക്കുക. നന്നായി വെന്തശേഷം അടുപ്പില്‍ നിന്ന് മാറ്റി, തണുക്കുമ്പോള്‍ ഉപയോഗിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here