സ്വന്തം മകളുടെ കുഞ്ഞിനെ പ്രസവിച്ച അമ്മ; കാണാം ഈ അമ്മ-മകൾ ബന്ധത്തിന്റെ കരളലിയിക്കുന്ന ചിത്രങ്ങൾ

ഇന്ന് വാടക ഗർഭധാരണം വളരെ സാധരണമാണ്. എന്നാൽ 35 കാരിയായ സാറ കോണലിന് വാടകയ്ക്ക് ഗർഭപാത്രം നൽകി സഹായിച്ചത് സ്വന്തം അമ്മയായ ക്രിസ്റ്റീൻ കേസിയാണ്.
ചിക്കാഗോയിലാണ് സംഭവം. 2004 മുതൽ ഒരു കുട്ടിക്കായി കാത്തിരിക്കുകയാണ് സാറ കോണലും ഭർത്താവും.
എന്നാൽ 2014 ൽ ഗർഭചിദ്രം സംഭവിച്ചത് മൂലം പിന്നീട് കുട്ടികൾ ഒന്നും ആവാതിരിക്കുകയായിരുന്നു ഈ ദമ്പതികൾക്ക്.
അങ്ങനെയാണ് ഗർഭപാത്രം വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിൽ ഇവർ എത്തിയത്.
സ്വന്തം രക്തത്തിൽ പിറന്ന കുട്ടി തന്നെ വേണമെന്ന നിർബന്ധമുണ്ടായിരുന്ന ഇവരുടെ മുന്നിലേക്കാണ് വാടകാ ഗർഭധാരണത്തിന് സന്നദ്ധയായി 61 കാരിയായ അമ്മ ക്രിസ്റ്റീൻ എത്തുന്നത്.
പ്രായം ഒരു പ്രശ്‌നമായി പലരും പറഞ്ഞുവെങ്കിലും, ഡോക്ടർമാർ പച്ചക്കൊടി കാണിച്ചതോടെ ഐവിഎഫ് ചികത്സാരീതിയിലൂടെ ക്രിസ്റ്റീൻ സ്വന്തം പേരക്കുട്ടിയെ തന്റെ ഉദരത്തിൽ പത്ത് മാസം ചുമക്കുകയും ആരോഗ്യവാനായ ആൺകുട്ടിക്ക് ജന്മം കൊടുക്കുകയും ചെയ്തു.
ഒരു പക്ഷേ ജന്മം നൽകിയ ‘അമ്മ’ യെ ‘അമ്മൂമ്മ’ എന്ന് വിളിക്കേണ്ടി വന്ന ലോകത്തെ ആദ്യത്തെ കുട്ടി ഈ മിടുക്കനായിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here