ജിഷ വധം. അസ്സം സ്വദേശി പിടിയില്‍. കുറ്റം സമ്മതിച്ചതായി പോലീസ്

ജിഷാ കേസില്‍ കസ്റ്റഡിയിലുള്ള അസ്സം സ്വദേശി അമിയൂര്‍ ഉല്‍ ഇസ്ലാം കുറ്റം സമ്മതിച്ചതായി പോലീസ്.
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച ചെരുപ്പാണ് നിര്‍ണ്ണായക തെളിവായത്. ഈ ചെരിപ്പ് വാങ്ങിയ കടയുടെ ഉടമയുടെ മൊഴിയും സഹായകമായി.കുറുപ്പംപടിയിലെ ഒരു കടയില്‍ നിന്നാണ് ചെരുപ്പ് വാങ്ങിയത്. ജിഷയുടെ വീടിന്റെ 200മീറ്റര്‍ അകലെയാണ് ഇയാല്‍ താമസിച്ചിരുന്നത്. ലൈംഗിക വൈകൃതമുള്ള ആളാണ് പ്രതി.മദ്യപിച്ച് എത്തിയാണ് ഇയാള്‍ ജിഷയെ പീഡിപ്പിച്ചത്. ഇയാളുടെ നാല് സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ജിഷയുടെ വീടുപണിയ്ക്കായി ഇയാള്‍ എത്തിയിരുന്നു. ഇയാളുടെ രക്ത സാമ്പിള്‍ ഡി.എന്‍.എ പരിശോധനയക്ക് അയച്ചു. പോലീസ് കസ്റ്റഡിയിലായിരിക്കുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഉച്ചയോടെ ഇയാളുടെ ഡി.എന്‍.എ ഫലം വന്നാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.
പതിവായി ജിഷയോട് ഇയാള്‍ അപമര്യാദയായി പെരുമാറാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇയാളുമായി ജിഷ ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടാക്കിയിച്ചുണ്ട്. അത്കൊണ്ട് തന്നെ ജിഷയോട് ഇയാള്‍ക്ക് കടുത്ത പകയുണ്ടായിരുന്നു. കൊലനടക്കുന്നതിന്റെ അന്ന് രാവിലെയും ഇയാള്‍ ജിഷയോട് അപമര്യാദയായ ചേഷ്ടകള്‍ കാണിച്ചിരുന്നു. പിന്നീട് മദ്യപിച്ച് വന്നശേഷം, ഇയാള്‍ ജിഷയെ കഴുത്ത് ഞെരിച്ച് കൊന്നശേഷമാണ് ലൈംഗികമായി പീഢിപ്പിച്ചതും, മൃതദേഹം വികൃതമാക്കിയതും.