അമീറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ്

ജിഷയുടെ മരണത്തില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള അമീറിന്റെ മൊഴിയില്‍ വ്യക്തതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. കുളക്കടവില്‍ വച്ച് കളിയാക്കി ചിരിച്ചതിലുള്ള വൈര്യാഗ്യം മൂലം പ്രതി കൊലപ്പെടുത്തി എന്ന് വിശ്വസിക്കാനാവില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്. മാത്രമല്ല കുളക്കടവില്‍ നിന്ന് യാതൊരു സംഘര്‍ഷവും നടന്നില്ലെന്ന സമീപവാസികളായ സ്ത്രീകളുടെ മൊഴികളും പോലീസ് ഗൗരവമായി എടുക്കുന്നുണ്ട്.
അതേസമയം കാഞ്ചീവരത്ത് നിന്ന് അറസ്റ്റിലായപ്പോള്‍ ഒരു സ്വകാര്യ കൊറിയര്‍ കമ്പനിയില്‍ ജോലിനോക്കുകയായിരുന്നു അമീര്‍ എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ ആ പേരില്‍ ഒരാള്‍ അവിടെ ജോലി ചെയ്തിരുന്നില്ലെന്ന് അവിടുത്തെ ജോലിക്കാര്‍ പറയുന്നു. അറസ്റ്റ് ചെയ്തതോടെ അമീറിന്റെ കൂടെ താമസിച്ചിരുന്ന മറ്റാളുകള്‍ മുറി പൂട്ടി സ്ഥലം വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here