ഡിസ്‌നിയുടെ അത്ഭുത വേഷങ്ങളിൽ മക്കളെ ഒരുക്കി ഒരു അച്ഛൻ

ഇന്ന് ഫാദേഴ്‌സ് ഡേ. ലോകത്തെ മുഴുവൻ അച്ഛൻമാർക്കുമായൊരു ദിവസം. എല്ലാവർക്കും അവരവരുടെ അച്ഛൻ വ്യത്യസ്തനാണ്. എന്നാൽ വളരെ വ്യത്യസ്തനായ ഒരു അച്ഛനെ പരിചയപ്പെടാം.

മക്കൾക്കായി ഡിസ്‌നിയുടെ അത്ഭുത വേഷങ്ങൾ ഒരുക്കുന്ന ഡിസൈനറായ ഈ അച്ഛന്റെ പേര് ഗാർസ്യ. കാലിഫോർണിയയിൽ ഫാഷൻ ഡിസൈനറായ ഗാർസ്യ തന്റെ മുന്ന് മക്കളെയും ഡിസ്‌നി ചിത്രങ്ങളിലെ അത്ഭുത വേഷങ്ങളിൽ അണിയിച്ചൊരുക്കി കോടിക്കണക്കിന് ആളുകളുടെ ശ്രദ്ധയാണ് പിടിച്ചെടുത്തത്.

6 വയസ്സുകാരി മകൾ ലില്ലിയുടെ ആവശ്യപ്രകാരം 2015 ൽ ഡിസ്‌നി വേൾഡിലേക്കുള്ള യാത്രയ്ക്കുവേണ്ടിയാണ് അദ്ദേഹം ഡിസ്‌നി മോഡൽ മക്കൾക്കായി തയ്യാറാക്കി തുടങ്ങിയത്.

കുട്ടികൾക്ക് തയ്യാറാക്കിയ വേഷങ്ങളുടെ മുതിർന്നവർക്കായുള്ള മോഡലുകളും ഗാർസ്യയുടെ ഡിസൈനിങ്ങിലുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More