സർക്കാർ സ്ഥാപനങ്ങളിലേക്ക് പിഎസ്‌സി വഴി നിയമനത്തിന് നിർദ്ദേശം

സർക്കാർ നിയന്ത്രണത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളിലേക്കുമുള്ള നിയമനം പിഎസ്‌സി വഴിയാക്കാൻ നിർദ്ദേശം. നിയമനം പിഎസ്‌സിയ്ക്ക് വിടാത്ത സ്ഥാപനങ്ങളെ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു.
സർക്കാറിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ ഇപ്പോഴും പിഎസ്‌സി വഴി അല്ല. അതിനാൽ ഇവിടെ വേണ്ട മെറിറ്റോ സംവരണമോ പാലിക്കപ്പെടുന്നില്ല.
അതത് വകുപ്പുകൾക്ക് കീഴിലുള്ള സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സി വഴിയാണോയെന്ന് പരിശോധിക്കുകയും അല്ലാത്തവയിൽ ആവശ്യമായ നടപടിയെടുക്കുകയും വേണം. ഒരു മാസത്തിനകം ഇതിന്റെ വിവരം ലഭ്യമാക്കണം.
പിഎസ്‌സി നിയമനം നടത്തുന്നവയിൽ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വിവരവും നൽകണം.
സർക്കാർ നിയമവും സ്‌പെഷ്യൽ റൂൾസും തയ്യാറാക്കിയാലെ നിയമനം പിഎസ്‌സിയ്ക്ക് വിടാനാകൂ. പിഎസ്‌സിയ്ക്ക് വിട്ട പല സ്ഥാപങ്ങളിലും വകുപ്പുകൾ ലസ്‌പെഷ്യൽ റൂൾസ് തയ്യാറാക്കിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here