ബസ് ഉടമകൾ സമരത്തിലേക്ക്

ബസ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം ചാർജ് ഏഴ് രൂപയിൽനിന്ന് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ആൾ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സമരത്തിനൊരുങ്ങുന്നത്.
അടിക്കടി ഉണ്ടാകുന്ന ഡീസൽ വില വർദ്ധനവിനെ തുടർന്നാണ് സ്വകാര്യ ബസ് യാത്രാ ചാർജ് വർദ്ധന ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് നൽകുന്ന യാത്ര ഇളവ് ഉയർത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ യാത്രാ ചാർജ്.
2014 ൽ ആണ് അവസാനമായി ബസ് ചാർജ് വർദ്ധിപ്പിച്ചത്. 10 വർഷം പഴക്കമുലഌഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ നടപടികളെടുക്കണമെന്നും കേന്ദ്ര സർക്കാരിന്റെ റോഡ് സുരക്ഷാ ബിൽ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്നതാണെന്നും ബസ് ഓപ്പറേറ്റേഴ്‌സ് യോഗം വിലയിരുത്തി. ചാർജ് നടപടികളിൽ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയതിനുശേഷം സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here