പൊതുജനാഭിപ്രായം നോക്കി മദ്യനയം പുനപരിശോധിക്കുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം.

മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നീക്കം അനുകൂലമായില്ലമായില്ലെന്ന് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍. അതുകൊണ്ട് തന്നെ പൊതുജനാഭിപ്രായം നോക്കി മദ്യനയം പുനപരിശോധിക്കും എന്നും പ്രസംഗത്തിലുണ്ട്. ബാറുകള്‍ പൂട്ടിയത് ഗുണകരമായില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. അഴിമതിരഹിത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന്റെ ഫലങ്ങള്‍ ഉടനെ ദൃശ്യമാകുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സദാശിവം വ്യക്തമാക്കി.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്തത് സര്‍ക്കാറിന് തിരിച്ചടിയാകുന്നുണ്ട്. നികുതി പിരിവ് കാര്യക്ഷമമാക്കും. പരസ്ഥിതി സൗഹൃദമായി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും, വികസനത്തിനായി സ്വകാര്യ പങ്കാളിത്തം തേടുമെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു.
നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്
- സംസ്ഥാനത്തെ പട്ടിണി വിമുക്തമാക്കും
- തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ്
- 1500പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍
- സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമഗ്ര വികസനം
- എയ്ഡ്സ് രോഗികള്‍ക്ക് പുനരധിവാസ പദ്ധതി
- കുട്ടികളുടെ നൈപുണ്യ വികസനത്തിന് പദ്ധതി
- എട്ട് മുതല്‍ 12വരെ ക്ലാസുകള്‍ ഹൈടെക്ക് ആക്കും
- ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും
- നെല്ല്-നാളകേര സംഭരണ കുടിശ്ശിക ഉടന്‍ തീര്‍ക്കും
- കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും
- നെല്‍കൃഷി വ്യാപിപ്പിക്കും
- ജൈവ പച്ചക്കറി വ്യാപകമാക്കും
- മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതി
- ഖരമാലിന്യ സംസ്കരണത്തിന് പ്രത്യേക യൂണിറ്റ്
- നവംബര്‍ ഒന്നിന് ഗ്രാമ ശുചീകരണ പദ്ധതിർ
- തൊഴിലവസരങ്ങൾ സൃഷ്ടിക്കുക പ്രധാന ലക്ഷ്യം
- കാർഷിക മേഖലയിൽ ഉൾപ്പെടെ 15 ലക്ഷം തൊഴിലവസരങ്ങൾ
- ഐടി മേഖലയിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ
- ദുർബല വിഭാഗങ്ങളുടെ പരാതികൾക്ക് പരിഹാരം
- സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകും
- വികസന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം
- പദ്ധതികൾക്കായി ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും
- സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും
- പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകും
- ഇഗവേർണൻസിന് ഊന്നൽ നൽകും
- നികുതിപിരിവ് കാര്യക്ഷമമാക്കും
- ഭരണസംവിധാനം കാര്യക്ഷമമാക്കാൻ നടപടി
- ജനപിന്തുണയോടെ വാഗ്ദാനങ്ങൾ നടപ്പിലാക്കും
- തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here