അത് റാഗിങ്ങായിരുന്നില്ല ,കുടുംബപ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യാശ്രമം!!

മലയാളി വിദ്യർഥിനി കലബുർഗിൽ ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവത്തിൽ കോളേജിനെ സംരക്ഷിച്ച് രാജീവ് ഗാന്ധി സർവ്വകലാശാല അന്വേഷണ റിപ്പോർട്ട്.അൽഖമർ നഴ്സിംഗ് കോളേജിൽ നടന്നത് റാഗിങ്ങല്ലെന്നും അശ്വതിയുടേത് കുടുംബപ്രശ്നം മൂലമുള്ള ആത്മഹത്യാ ശ്രമം ആയിരുന്നെന്നുമാണ് സർവ്വകലാശാലാ സമിതിയുടെ റിപ്പോർട്ട്.
നഴ്സിംഗ് കോളേജ് അധികൃതരും ഇതേ നിലപാടായിരുന്നു വിഷയത്തിൽ സ്വീകരിച്ചത്.കലബുർഗി ആശുപത്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും ആത്മഹത്യാശ്രമം എന്നാണ്.വിദ്യാർഥിനി റാഗിങ്ങിനിരയായ സംഭവത്തിൽ കോളേജിന്റെ അംഗീകാരം വരെ റദ്ദാക്കിയേക്കുമെന്ന ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് കോളേജിനെ സംരക്ഷിച്ചുകൊണ്ടുള്ള സർവ്വകലാശാല നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here